ഫൈനൽ എക്‌സിറ്റ് നേടൽ, റദ്ദാക്കൽ, ഹുറൂബ്, ഇഖാമ പുതുക്കൽ: ജവാസാത്തിൻ്റെ വിശദീകരണം

 

1. സൌദിയിൽ നിന്ന് ഫൈനൽ എക്സിറ്റ് നേടാൻ പാലിച്ചിരിക്കേണ്ട വ്യവസ്ഥകൾ എന്തൊക്കെയാണ് ?

ഉത്തരം:

  • സൌദിയിൽ നിന്ന് വിദേശികൾക്ക് ഫൈനൽ എക്സിറ്റ് വിസ ലഭിക്കുവാൻ, അവരുടെ പാസ്പോർട്ടിൽ ഏറ്റവും കുറഞ്ഞത് 60 ദിവസത്തെ കാലാവധി ഉണ്ടായിരിക്കേണ്ടതാണ്. ഇത് ഇല്ലെങ്കിൽ ഫൈനൽ എക്സിറ്റ് വിസക്ക് അപേക്ഷിക്കുന്നതിന് മുമ്പായി പാസ്പോർട്ട് പുതുക്കണം. പുതുക്കി ലഭിച്ച ശേഷം ഫൈനൽ എക്സിറ്റ് വിസ നേടാം.
  • ഫൈനൽ എക്സിറ്റ് നൽകിയ ശേഷം തൊഴിലാളി രാജ്യം വിട്ടുവെന്ന് തൊഴിലുടമ ഉറപ്പാക്കണം. തൊഴിലാളി രാജ്യം വിട്ടു എന്ന് ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്.
  • ഫൈനൽ എക്സിറ്റ് നൽകിയ ശേഷം തൊഴിലാളിയെ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയോ, അയാളുടെ താമസ സ്ഥലം കണ്ടെത്താൻ സാധിക്കാതെ വരികയോ ചെയ്താൽ തൊഴിലാളിയെ ഹുറൂബാക്കാൻ (ഒളിച്ചോടിയ തൊഴിലാളിയായി റിപ്പോർട്ട് ചെയ്യാം) തൊഴിലുടമക്ക് അനുവാദമുണ്ട്.

2. ഫൈനൽ  എക്സിറ്റ് വിസ നേടിയ ശേഷം വിസ റദ്ധ് ചെയ്യാനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ് ?

ഉത്തരം:

  • ഫൈനൽ എക്സിറ്റ് വിസ റദ്ദാക്കാൻ ഇഖാമയിൽ കാലാവധി ഉണ്ടായിരിക്കണം.
  • അബ്ശിർ പ്ലാറ്റ്ഫോമിൽ തൊഴിലുടമയുടെ അക്കൗണ്ട് വഴി ഫൈനൽ എക്സിറ്റ് റദ്ദാക്കാം.
  • ഫൈനൽ എക്സിറ്റ് വിസ കാലാവധി 60 ദിവസമാണ്. കാലാവധിക്കുള്ളിലാണ് ഫൈനൽ എക്സിറ്റ് റദ്ദാക്കുന്നതെങ്കിൽ പിഴകൾ ബാധകമല്ല.
  • പുതിയ വിസകളിൽ സൗദിയിലെത്തുന്ന തൊഴിലാളികളെ പ്രൊബേഷൻ കാലത്താണ് ഫൈനൽ എക്സിറ്റ് അടിക്കുന്നതെങ്കിൽ, അത് റദ്ദാക്കാൻ സാധിക്കില്ല.
  • സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളെ പ്രൊബേഷൻ കാലയളവിൽ ഓൺലൈൻ വഴി ഫൈനൽ എക്സിറ്റ് നൽകുന്ന സേവനം അബ്ശിർ ബിസിനസ് പ്ലാറ്റ്ഫോം വഴി ആരംഭിച്ചിട്ടുണ്ട്.

 

3. ഹുറൂബ് ആക്കാനുള്ള വ്യവസ്ഥകൾ എന്തെല്ലാമാണ് ?

ഉത്തരം:

  • തൊഴിലുടമയുടെ അബ്ഷിർ വഴി വിദേശ തൊഴിലാളിയെ ഹുറൂബ് ആക്കാനാകുമെങ്കിലും, ഫൈനൽ എക്സിറ്റ് വിസ നേടിയ തൊഴിലാളികളെ ഓൺലൈൻ വഴി ഹുറൂബ് ആക്കാൻ സാധിക്കില്ല.
  • ഫൈനൽ എക്സിറ്റ് റദ്ദാക്കിയ ശേഷമാണ് ഹുറൂബാക്കേണ്ടത്. മാത്രവുമല്ല തൊഴിലാളുടെ ഇഖാമ കാലാവധിയുള്ളതായിരക്കണമെന്നും വ്യവസ്ഥയുണ്ട്.
  • ഒരു തൊഴിലാളിയെ ഒരു തവണ മാത്രമേ ഓൺലൈൻ വഴി ഹുറൂബാക്കാൻ സാധിക്കുകയുള്ളൂ.

4. ഹുറൂബ് റദ്ദാക്കാനാകുമോ ?

ഉത്തരം:

  • ഹുറൂബാക്കിയ ശേഷം 15 ദിവസത്തിനുള്ളിൽ ഓൺലൈൻ വഴി തന്നെ ഹുറൂബ് നീക്കം ചെയ്യാൻ തൊഴിലുടമക്ക് സാധിക്കും. പതിനഞ്ചു ദിവസം പിന്നിട്ടാൽ ഹുറൂബ് ഒരിക്കലും നീക്കം ചെയ്യാൻ സാധിക്കില്ല.

5. വിദേശങ്ങളിലുള്ളവരുടെ ഇഖാമ ഓൺലൈൻ ആയി പുതുക്കാൻ ഇപ്പോഴും സാധിക്കുമോ ?

ഉത്തരം:

സദ്ദാദ് സേവനം വഴി ഫീസ് അടച്ച് അബ്ശിർ വഴിയോ സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ മുഖീം വഴിയോ വിദേശങ്ങളിലുള്ളവരുടെ ഇഖാമകൾ ഓൺലൈൻ വഴി തൊഴിലുടമക്ക് പുതുക്കാവുന്നതാണ്.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

 

 

Share
error: Content is protected !!