പിതാവ് മകനേയും കുടുംബത്തേയും ചുട്ടു കൊന്നു. ക്രൂരമായ കൊലപാതകത്തിൽ നടുങ്ങി കേരളം

കുടുംബത്തിലെ നാല് പേരെ ചുട്ടു കൊന്നത് സ്വന്തം പിതാവ്
കൊലപാതകത്തിലേക്ക് നയിച്ചത് സ്വത്ത് തർക്കം.
മരിച്ച് കിടക്കുമ്പോഴും സ്വന്തം മക്കളെ നേഞ്ചോട് ചേർത്ത് വെച്ച് പിതാവ്

തൊടുപുഴ ചീനിക്കുഴിയിൽ പിതാവ് മകനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്തി. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് നാട്ടുകാരും പൊലീസും പറയുന്നു. ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസൽ (49), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റ (16), അസ്‌ന (13) എന്നിവരാണ് മരിച്ചത്. രാത്രി 12.30ഓടെ എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഹമീദ് (79) പുറത്തിറങ്ങി ജനലിലൂടെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മകനെയും കുടുംബത്തെയും കൊലപ്പെടുത്താൻ 79 വയസ്സുകാരനായ ഹമീദ് നടത്തിയത് കൃത്യമായ ആസൂത്രണമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദ് ഫൈസൽ (ഷിബു), ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്ന എന്നിവർ രക്ഷപ്പെടാൻ യാതൊരു മാർഗവുമില്ലാതെ വെന്തുമരിക്കുകയായിരുന്നു.

ഹമീദിന്റെ പേരിൽ 72 സെന്റ് സ്ഥലമുണ്ട്. ഇതിൽ കുറച്ചു ഭാഗം ഫൈസലിന് എഴുതിക്കൊടുത്തു. തന്നെ സംരക്ഷിക്കാത്തതിനാൽ ഈ സ്ഥലം തിരികെ വിട്ടുകൊടുക്കാൻ ഹമീദ് ആവശ്യപ്പെട്ടു. ഇതിനു ഫൈസൽ തയാറായില്ല. തുടർന്നുണ്ടായ തർക്കത്തിനൊടുവിലാണ് ഹമീദ് വീടിനു തീയിട്ടത്. ഇവർ തമ്മിൽ കുറച്ചു കാലമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

കൂട്ടക്കൊലയ്ക്ക് നേരത്തേതന്നെ ഹമീദ് പദ്ധതി ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്. ഇതിനായി ഇയാൾ പെട്രോൾ സംഭരിച്ചു വച്ചു. ആരെങ്കിലും എത്തി തീ അണയ്ക്കാതിരിക്കാൻ വാട്ടർ ടാങ്കിലെ മുഴുവൻ വെള്ളവും ഒഴുക്കി കളഞ്ഞു. വെള്ളമടിക്കുന്നതിനുള്ള മോട്ടറിന്റെ കണക്‌ഷനും വിഛേദിച്ചു. അടുത്ത വീടുകളിലെ ടാങ്കുകളിലെ വെള്ളവും തുറന്നുവിട്ടശേഷമാണ് ഹമീദ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

രാത്രി ഒരുമണി വരെ എല്ലാവരും ഉറങ്ങുന്നതിനായി ഹമീദ് കാത്തിരുന്നു. ഒരുതരത്തിലും രക്ഷപ്പെടാതിരിക്കാൻ എല്ലാ വാതിലുകളും പുറത്തുനിന്നു പൂട്ടി. കിടക്കയ്ക്കും മറ്റും തീപിടിച്ചതോടെ ഫൈസലും കുടുംബവും എഴുന്നേറ്റു. വാതിലുകൾ പുറത്തുനിന്നു പൂട്ടിയെന്നു  മനസ്സിലാക്കിയതോടെയാണ് കുട്ടികളിലൊരാൾ അയൽവാസിയായ രാഹുലിനെ ഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് അപേക്ഷിച്ചത്.

രാഹുൽ എത്തിയപ്പോഴേക്കും തീ പടർന്നിരുന്നു. അപ്പോഴും പുറത്തുനിന്നു കുപ്പിയിൽ പെട്രോൾ നിറച്ച് വീടിനകത്തേയ്ക്ക് ഹമീദ് എറിയുന്നുണ്ടായിരുന്നു. വാതിൽ തകർത്താണ് രാഹുൽ അകത്ത് കയറിയത്. ഒടുവിൽ തീയണച്ച് രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ശുചിമുറിയിൽ ഒളിച്ച നിലയിലാണ് കുടുംബത്തെ കണ്ടെത്തിയത്.

തീ ആളിക്കത്തുന്നതിനാൽ രാഹുലിന് അകത്തേക്ക് കടക്കാനായില്ല. വെള്ളം ഒഴിക്കാൻ​ ശ്രമിച്ചെങ്കിലും ടാങ്കിൽനിന്നുള്ള പൈപ്പ് ഹമീദ് പൂട്ടിയിട്ടിരുന്നു. വൈദ്യുതി ബന്ധവും വിച്ഛേദിച്ച നിലയിലായിരുന്നു. ഷീബ ബാത്തുറൂമിന്റെ വാതിലിന്റെ സമീപമായിരുന്നു മരിച്ചുകിടന്നിരുന്നത്. രണ്ട് മക്കളെയും നെഞ്ചോട് ചേർത്താണ് ഫൈസൽ കിടന്നിരുന്നത്.

മെഹറും അസ്നയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. നേരം പുലർന്നപ്പോഴേക്കും ഒരു കുടുംബം ഇല്ലാതായെന്ന് ‍വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ചീരക്കുഴി.

തീകൊളുത്തിയതും പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്നും ഹമീദ് നാട്ടുകാരെ വിളിച്ചറിയിച്ചിരുന്നു. ജീവിക്കാൻ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ഹമീദ് പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ ഓട്ടോറിക്ഷയും തയാറാക്കിയിരുന്നു. വഴിയിൽവെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

എനിക്ക് ജീവിക്കണം. എല്ലാ ദിവസവും മാംസവും മത്സ്യവും വേണം. മകനേയും കുടുംബത്തേയും ചുട്ടുകൊല്ലാനുണ്ടായ പിതാവിൻ്റെ കാരണം കേട്ട് ഞെട്ടി തരിച്ച് പോലീസ്

Share
error: Content is protected !!