യാത്ര ചെയ്യാന്‍ ഐ.ഡി കാര്‍ഡ് പോര, പാസ്പോര്‍ട്ട് തന്നെ വേണമെന്ന് സൌദി ജവാസാത്ത്

റിയാദ്: പാസ്സ്പോര്‍ട്ടിനു പകരം ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാനുള്ള അനുമതി വീണ്ടും പ്രാബല്യത്തില്‍ വന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ സൌദി ജവാസാത്ത് നിഷേധിച്ചു. സൌദി പൌരന്‍മാര്‍ക്ക് ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യാനുള്ള അനുമതി നേരത്തെ ഉണ്ടായിരുന്നു. ഇത് റദ്ദാക്കുകയും യാത്രയില്‍ പാസ്പോര്‍ട്ട് തന്നെ കൈവശം വേണമെന്നും സൌദി ആഭ്യന്തര മന്ത്രാലയം പിന്നീട് അറിയിച്ചു. ഈ ഉത്തരവ് ത്തന്നെയാണ് ഇപ്പൊഴും പ്രാബല്യത്തില്‍ ഉള്ളത്. ഇതില്‍ മാറ്റം ഉണ്ടെങ്കില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ജവാസാത്ത് വ്യക്തമാക്കി.

 

ഒരു സ്വദേശിയുടെ ചോദ്യത്തിന് മറുപടിയായാണ് ജവാസാത്തിന്റെ വിശദീകരണം

 

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!