ജിദ്ദ തുറമുഖത്ത് വൻ മയക്ക് മരുന്ന് വേട്ട. മൂന്ന് പേർ പിടിയിലായി
ജിദ്ദ: ജിദ്ദ തുറമുഖം വഴി മയക്ക് മരുന്ന ഗുളികൾ കടത്താനുള്ള ശ്രമം സൗദി സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി തടഞ്ഞു. സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. 1.6 മില്യൺ ക്യാപ്റ്റഗൺ മയക്ക് മരുന്ന് ഗുളികകളാണ് ജിദ്ദ പോർട്ട് വഴി കടത്താൻ ശ്രമിച്ചത്.
യാത്ര കാരവനിൽ ചരക്കുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന ഗുളികകൾ കണ്ടെത്തിയത്. ചരക്കുകൾ കസ്റ്റംസ് നടപടികളുടെ ഭാഗമായി പരിശോധന നടത്തിയപ്പോഴാണ് ഇവ കണ്ടെത്തിയത്. ട്രെയിലറിൻ്റെ അടിഭാഗത്ത് പ്രത്യേക അറക്കുള്ളിൽ മറച്ച് വെച്ചാണ് കടത്താൻ ശ്രമിച്ചത്. നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ മയക്ക് കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിലായി. ഇവരെ തുടർ നിയമനടപടിക്കായി അധികൃതർക്ക് കൈമാറി. സംഭവത്തിൻ്റെ വീഡിയോ അധികൃതർ പുറത്ത് വിട്ടു.
വിഡിയോ കാണാം
#ارقد_وآمن | #الزكاة_والضريبة_والجمارك في ميناء جدة الإسلامي تُحبط محاولة تهريب 1,6 مليون حبة كبتاجون، عُثر عليها مُخبأة في إرسالية عبارة عن "كرافان"، وبالتنسيق مع @Mokafha_SA تم القبض على المستقبلين للمضبوطات داخل المملكة وعددهم 3 أشخاص.
🔗| https://t.co/xmAjBSF99C#زاتكا pic.twitter.com/BypCkBgrTw— هيئة الزكاة والضريبة والجمارك (@Zatca_sa) March 18, 2022