ആറ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഭഗവത് ഗീത സിലബസിലുൾപ്പെടുത്തുമെന്ന് സർക്കാർ. സ്വാഗതാർഹമെന്ന് ആംആദ്മി

ന്യൂഡല്‍ഹി: സ്‌കൂള്‍ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തുമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി ആംആദ്മി. ബിജെപി സര്‍ക്കാരിന്റെ പുതിയ നീക്കം സ്വാഗതാര്‍ഹമാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രിയും വിദ്യഭ്യാസ മന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു.

”ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം തീര്‍ച്ചയായും മികച്ചതു തന്നെയാണ്. പക്ഷേ സിലബസില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടത്തുന്നവര്‍ ആദ്യം ഭഗവത് ഗീതയുടെ മൂല്യങ്ങള്‍ ജീവിതശൈലിയാക്കാന്‍ ശ്രമിക്കണം. ഗീതയെക്കുറിച്ച് സംസാരിച്ച് രാവണന്റെ സ്വഭാവം പുറത്തെടുക്കുന്നവരാണ് അവരെന്നും” മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു.

ഗുജറാത്ത് വിദ്യഭ്യാസ മന്ത്രി ജിതു വഗാനി കഴിഞ്ഞ ദിവസമാണ് ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ ഭഗവത് ഗീത പാഠ്യവിഷയമാവുമെന്ന് വ്യക്തമാക്കിയത്. 2022-23 അക്കാദമിക് വര്‍ഷത്തിലാവും പുതിയ പദ്ധതി നടപ്പിലാക്കുക.

Share
error: Content is protected !!