സൌജന്യ കോവിഡ് പരിശോധന നിര്‍ത്തിയോ? സൌദി ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടി

റിയാദ്: സൌദിയില്‍ സിഹത്തി ആപ്പ് വഴി ഇപ്പൊഴും കോവിഡ് പരിശോധനയ്ക്കായി  അപ്പോയിന്‍മെന്‍റ് എടുക്കാമെന്ന് സൌദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മുന്‍കൂട്ടി ബുക്ക് ചെയ്ത് മാത്രമേ കോവിഡ് പരിശോധനയ്ക്കായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ എത്താന്‍ പാടുള്ളൂ. അപ്പോയിന്‍മെന്‍റ് ഇല്ലാതെ നേരിട്ട് കോവിഡ് പരിശോധന നടത്തുന്ന രീതിയാണ് നിര്‍ത്തിയാലാക്കിയതെന്നും മന്ത്രാലയം വിശദീകരിച്ചു.

 

കോവിഡ് പരിശോധനയ്ക്കായുള്ള തതമന്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ഇവ സാധാരണ ആരോഗ്യ കേന്ദ്രങ്ങളായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍ രോഗികള്‍ക്ക് ചികിത്സയ്ക്ക് മുമ്പായി നടത്തുന്ന കോവിഡ് പരിശോധനയും, ആശുപത്രി മാറുമ്പോള്‍ നടത്തുന്ന കോവിഡ് പരിശോധനയും നിര്‍ത്തലാക്കിയിട്ടുണ്ട്. കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ചിലവില്‍ നല്കിയിരുന്ന കോവിഡ് ചികിത്സയും നിര്‍ത്തലാക്കിയിട്ടുണ്ട്.

 

സൌദിയിലെ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവന്നതും കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതലും പിന്‍വലിച്ചതും.

Share
error: Content is protected !!