മക്കയിൽ വിശ്വാസികൾക്ക് മാർഗ്ഗ നിർദ്ദേശം നൽകാൻ 32 പണ്ഡിതന്മാരെ നിയോഗിച്ചു

മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന വിശ്വാസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി 32 പണ്ഡിതൻമാരെ നിയോഗിച്ചു. സന്ദർശകരുടേയും തീർഥാടകരുടേയും മതപരമായ സംശയങ്ങൾ ദൂരീകരിക്കുന്നതിനും മറ്റ് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനുമായി ഇവർ 24 മണിക്കൂറം പ്രവർത്തിക്കുമെന്ന് ഇരു ഹറം കാര്യാലയം വ്യക്തമാക്കി. വിശുദ്ധ റമദാനിൽ കൂടുതൽ സന്ദർശകരും തീർഥാടകരും എത്തുന്ന സാഹചര്യത്തിലാണ് ഇവരുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കിയത്.

ഹറം പള്ളിയുടെ അകത്ത് വിവിധ ഭാഗങ്ങളിലായി 7 കേന്ദ്രങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. ഫോണ് വഴിയുള്ള സംശയ നിവാരണത്തിന് 4 ഓഫീസുകളും തയ്യാറാണ്. 32 പണ്ഢിതന്മാരും ജഡ്ജിമാരും യൂണിവേഴ്സിറ്റി ഫാക്വൽറ്റി അംഗങ്ങളും ഇവിടെ മുഴുസമയവും പ്രവർത്തിക്കും.

സന്ദർശകരുടെയും തീർഥാടകരുടെയും ആചാരാനുഷ്ഠാനങ്ങൾ സുഗമമാക്കുന്നതിനും അവരുടെ അന്വേഷണങ്ങൾക്ക് ഉത്തരം നൽകുന്നതിനും ഭരണകൂടത്തിന് താൽപ്പര്യമുണ്ടെന്ന് ആസ്കേഴ്‌സ് ഗൈഡൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ-ബാഖ്മി പറഞ്ഞു. എല്ലാ ഗുണഭോക്താക്കൾക്കും ശരിയായ നിയമപരമായ ഫത്‌വ നൽകാൻ ഭരമകൂടം താൽപ്പര്യപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫോണിലൂടെ സംശയം ദൂരീകരിക്കുവാൻ 8001222400/ 8001222100 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Share
error: Content is protected !!