പിതാവിനേയും സഹോദരനേയും കൊലപ്പെടുത്തിയ കുറ്റത്തിന് വധ ശിക്ഷ നടപ്പിലാക്കി
സൌദി അറേബ്യയിൽ കിഴക്കൻ പ്രവശ്യയിലെ അൽ-അഹ്‌സ ഗവർണറേറ്റിൽ പിതാവിനെയും സഹോദരനേയും കൊലപ്പെടുത്തിയ കുറ്റത്തിന് സൌദി പൌരന് വധശിക്ഷ നടപ്പിലാക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹുസൈൻ ബിൻ മുഹമ്മദ് ബിൻ ഹുസൈൻ ബിൻ സാലിഹ് എന്ന സൌദി പൌരനാണ് വധശിക്ഷ നടപ്പിലാക്കിയത്. തൻ്റെ പിതാവിനേയും സഹോദരനായ ഇബ്രാഹീമിനേയും മൂർച്ചയുള്ള വസ്തു കൊണ്ട് ഇടിക്കുകയും കത്തി ഉപയോഗിച്ച് പലതവണ കുത്തുകയും ചെയ്തു. ഇത് ഇരുവരുടേയും മരണത്തിലേക്ക് നയിച്ചതായി അന്വോഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിയെ അറസ്റ്റ് ചെയ്തു അന്വോഷണം നടത്തിയപ്പോൾ പ്രതി കുറ്റം ചേയ്തതായി തെളിയുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രതിയെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു. പ്രതിക്ക് വധ ശിക്ഷ നൽകണമെന്ന കോടതി തീരുമാനം സുപ്രീം കോടതിയും ശരിവെച്ചതോടെ ശിക്ഷ നടപ്പാക്കാൻ രാജകീയ ഉത്തരവിറങ്ങി.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd