കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ തൊഴിലവസരം

കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷനില്‍  മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സ് (സ്റ്റാഫ് നഴ്‌സ്) തസ്തികയിലേക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് കേരള അപേക്ഷകൾ ക്ഷണിച്ചു.

കേരളത്തിലെ 14 ജില്ലകളിലായാണ് ഒഴിവുകളുള്ളത്. കരാര്‍നിയമനമായിരിക്കും.

യോഗ്യത: ബി.എസ്സി. നഴ്‌സിങ്. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറിയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

2022 മാര്‍ച്ച് 1-ാംതീയതി വെച്ചാണ് പ്രവൃത്തിപരിചയം കണക്കാക്കുന്നത്.

പ്രായപരിധി: 40 വയസ്സ്. 2022 മാര്‍ച്ച് 1-ാം തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

ശമ്പളം: ആദ്യത്തെ നാലുമാസത്തെ പരിശീലനകാലയളവില്‍ 17,000 രൂപ.
പരിശീലനം പൂര്‍ത്തിയാക്കുന്നമുറയ്ക്ക് 1000 രൂപ ട്രാവലിങ് അലവന്‍സ് കിട്ടും.

തിരഞ്ഞെടുപ്പ് രീതി: എഴുത്ത് പരീക്ഷക്ക് പുറമെ,  യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അഭിമുഖത്തിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. ജില്ലാടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 325 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കണം.

അപേക്ഷ: വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.cmdkerala.net കാണുക. ഒരു ജില്ലയിലേക്കാണ് അപേക്ഷിക്കാനാവുക. അപേക്ഷാസമര്‍പ്പണത്തില്‍ ഇത് തിരഞ്ഞെടുക്കാം. അവസാന തീയതി: മാര്‍ച്ച് 21.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/DXQKEOO2hmYK5l78SOMrkd

Share
error: Content is protected !!