തത്ത്മൻ ക്ലിനിക്കുകളെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ലയിപ്പിക്കുന്നു
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിക്കുന്നതായി സൌദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചില കേന്ദ്രങ്ങളിൽ ബാക്കിയുള്ള പ്രാഥമിക ശുശ്രൂഷാ സേവനങ്ങളുമായി തത്ത്മൻ ക്ലിനിക്കുകളെ ലയിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള എല്ലാ തത്ത്മൻ ക്ലിനിക്കുകളും അടച്ച് പൂട്ടാൻ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. അവ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ലയിപ്പിക്കുവാനാണ് നീക്കം.
കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതും പ്രതിരോധ കുത്തിവയ്പ്പിന്റെ ഉയർന്ന തോതും മുൻകരുതൽ നടപടികൾ എടുത്തുകളഞ്ഞതുമാണ് ലയിപ്പിക്കാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പുതിയ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്ന എല്ലാവർക്കും മുൻകൂർ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാതെ തന്നെ സേവനം നൽകുന്നതിനായി കൊറോണ വ്യാപനത്തിൻ്റെ തുടക്കത്തിൽ ആരോഗ്യ മന്ത്രായത്തിന് കീഴിൽ ആരംഭിച്ചതായിരുന്നു തത്ത്മൻ ക്ലിനിക്കുകൾ.