റമദാനിൽ പാലിക്കേണ്ട കൊറോണ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

അബുദാബി: യുഎഇ യിൽ റമദാനില്‍ പാലിക്കണ്ട കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയാണ് റമദാനോടനുബന്ധിച്ചുള്ള കൊറോണ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

പൊതുപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച സാഹചര്യത്തില്‍ പൊതുജനാരോഗ്യവും സുരക്ഷയും നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ എന്‍സിഎംഎ പുറത്തിറക്കിയത്.
അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസും മാസ്‌ക്കും ഇഫ്ത്താര്‍ ടെന്‍ഡുകളിലെ പ്രവേശനത്തിന് നിര്‍ബന്ധമാണ്. ആളുകളുടെ പ്രവേശനത്തിനും തിരക്ക് നിയന്ത്രിക്കുന്നതിനും സെക്യൂരിറ്റിയോ പ്രവര്‍ത്തകരെയോ നിയമിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ

1. ഇഫ്താര്‍ ടെന്റുകള്‍ സ്ഥാപിക്കുന്നതിന് എമിറേറ്റ്‌സ് റെഡ്ക്രസന്റില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ഉണ്ടായിരിക്കണം.

ദേശീയ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ഇഫ്ത്താര്‍ ടെന്റുകള്‍ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ചും പ്രവേശനം സംബന്ധിച്ചും തീരുമാനം എടുക്കാവുന്നതാണ്.

2. കുടയുടെ ആകൃതിയില്‍ ആയിരിക്കണം ഇഫ്താര്‍ കൂടാരങ്ങള്‍ നിർമിക്കേണ്ടത്

3. ആവശ്യമായ എല്ലാ സുരക്ഷാ, സംരക്ഷണ സംവിധാനങ്ങളും ഉള്‍പ്പെടുത്തുന്നതിനൊപ്പം എയര്‍ കണ്ടീഷന്‍ഡ് ചെയ്തിരിക്കണം.

4. ഒരു മീറ്റര്‍ ശാരീരിക അകലം ഇഫ്ത്താര്‍ ടെന്റുകളില്‍ പാലിക്കേണ്ടതുണ്ട്. കൂടാതെ ഹസ്തദാനം ചെയ്തുള്ള ആശംസ അനുവദനീയമല്ല.

5. തിരക്ക് ഒഴിവാക്കാന്‍ ഇഫ്താര്‍ സമയത്തിന് രണ്ട് മണിക്കൂര്‍ മുൻപ് തന്നെ ടെന്റുകള്‍ തുറക്കണം, ഓരോ എമിറേറ്റിലും നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച്‌ ഗ്രീന്‍ പാസ് സംവിധാനം നിര്‍ബന്ധമായും പ്രയോഗിക്കണം.

6. ഡിസ്‌പോസിബിള്‍ ടേബിള്‍ കവറുകള്‍ പ്ലേറ്റുകള്‍, കപ്പുകള്‍, സ്പൂണുകള്‍ എന്നിവ ഉപയോഗിക്കാനും ശുപാര്‍ശ ചെയ്യുന്നുന്നുണ്ട്. ഡൈനിംഗ് ടേബിളുകളിലും ശാരീരിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Share
error: Content is protected !!