വാക്സിനെടുക്കാത്ത വിദ്യാര്‍ഥികൾക്കും അധ്യാപകർക്കും പി.സി.ആര് ആവശ്യമില്ല
കുവൈത്തില്‍ വാക്സിനെടുക്കാത്ത അധ്യാപകരും വിദ്യാര്‍ഥികളും സ്കൂളില്‍ പ്രവേശിക്കുന്നതിന് മുൻപ് പി.സി.ആര് പരിശോധന നടതേണ്ടതില്ല. പി.സി.ആര് പരിശോധന ഓരോ ആഴ്ചയിലും നടത്തണമെന്ന നിബന്ധനയാണ് ഒഴിവാക്കിയത്.
പാര്‍ലമെന്റ് അംഗങ്ങളും,നിരവധി രക്ഷിതാക്കളും പി.സി.ആര് ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട് ഏറെ നാളുകളായി ആവിശ്യപെടുകയായിരുന്നു. വാക്സിന് എടുക്കാത്ത 16 വയസ്സിന് മുകളിലുള്ള വിദ്യാര്‍ഥികളും അധ്യാപകരും സ്കൂളില്‍ പ്രവേശിക്കുന്നതിന് മുമ്പ് കോവിഡ് പരിശോധന ഫലം ഹാജരാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ആരോഗ്യ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കും കോവിഡ് പരിശോധന നിബന്ധന ബാധകമായിരുന്നു. പി.സി.ആര് നിബന്ധന ഒഴിവാക്കാനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനത്തിന് മന്ത്രിസഭയും അംഗീകാരം നല്കി.