സല്‍മാന്‍ രാജാവ് ആശുപത്രി വിട്ടു. ഇനി കൂടുതല്‍ ദിവസം വിശ്രമം

റിയാദ്: റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടു. ഇന്നുച്ചയോടെയാണ് രാജാവ് ആശുപത്രിയില്‍ നിന്നു മടങ്ങിയതെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. മെഡിക്കല്‍ പരിശോധന വിജയകരമായി പൂര്‍ത്തിയായതായും ചികിത്സയുടെ ഭാഗമായി കൂടുതല്‍ ദിവസത്തെ വിശ്രമത്തിന് പദ്ധതി ഉള്ളതായും റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.

 

വിജയകരമായി മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ രാജാവിന് യു.എ.ഈ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍, വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ത്തൂം, കുവൈറ്റ് അമീര്‍ നവാഫ് ജാബിര്‍ അല്‍സബാഹ്, കുവൈറ്റ് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍സബാഹ്,

Share
error: Content is protected !!