വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ പ്രത്യേകമായ ലോഗോകൾ ഉൾപ്പെടുത്താം

റിയാദ്: സൌദി അറേബ്യയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ വ്യതിരിക്തമായ ലോഗോകൾ രൂപകൽപ്പന ചെയ്യാൻ അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് അനുമതി നൽകി. ഇതിനായി പ്രത്യേക ഫോർമാറ്റുകൾ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന് നിർദ്ദേശിക്കാം. കൂടാതെ ഇത് സംബന്ധിച്ച് നിയമപരമായ സഹായം തേടാമെന്നും മന്ത്രി വ്യക്തമാക്കി.

വാഹന പ്ലേറ്റുകളിൽ വ്യതിരിക്തമായ ലോഗോകൾ രൂപകൽപന ചെയ്യുമ്പോൾ അത് വാഹനത്തിൻ്റെ നമ്പർ പ്ലേറ്റിലെ പ്രധാന വിവരങ്ങളെ ബാധിക്കരുതെന്നും ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകൾ ലംഘിക്കുന്നതോ വിരുദ്ധമായതോ ആയ അർത്ഥം ലോഗോയിൽ ഉണ്ടാകരുതെന്നും വ്യവസ്ഥയുണ്ട്. കൂടാതെ പൊതു ധാർമ്മികതക്ക് നിരക്കാത്തതും സാമൂഹിക സമാധാനം തകർക്കുന്നതോ വംശീയ പരാമർശങ്ങളുൾക്കൊള്ളുന്നതോ ലോഗോയിൽ ഉണ്ടാകാൻ പാടില്ല. അസഹിഷ്ണുതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ലോഗയും നിയമവിരുദ്ധമാണ്.

ബൗദ്ധിക സ്വത്തവകാശത്തിന്റെയും ചട്ടങ്ങളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലോഗോ ലംഘിക്കരുതെന്നും നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. നിശ്ചിത ഫീസ് അടച്ച ശേഷം വാഹനത്തിന്റെ രണ്ട് പ്ലേറ്റുകളിലും ലോഗോ ഉപയോഗിക്കാം. വാഹന രജിസ്റ്ററിൽ ഇത് രേഖപ്പെടുത്തും. വാഹനങ്ങളുടെ പ്ലേറ്റുകൾ കേടാകുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ പകരം സംവിധാനം ഏർപ്പെടുത്തുമെന്നും വ്യവസ്ഥകിൽ വ്യക്തമാക്കുന്നു.

Share
error: Content is protected !!