ഒമാൻ തീരത്ത് വെച്ച് ഇന്ത്യൻ എണ്ണ കപ്പൽ പൊട്ടിത്തെറിച്ചു. മൂന്ന് ജീവനക്കാരെ കാണാതായി

ഒമാൻ തീരത്ത് വെച്ച് തങ്ങളുടെ ക്രൂഡ് ഓയിൽ ടാങ്കറുകളിലൊന്ന് പൊട്ടിത്തെറിച്ചതായും മൂന്ന് നാവികരെ കാണാതായതായും ഇന്ത്യൻ ഷിപ്പിംഗ് കമ്പനിയായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ കിഴക്കൻ തീരത്തുള്ള ഫുജൈറയിലേക്കുള്ള യാത്രയ്ക്കിടെ ഒമാൻ ഉൾക്കടലിൽ ചൊവ്വാഴ്ച എംടി ദേശ് വൈഭവ് എന്ന കപ്പലിലാണ് സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തിൽ ഒരു ജീവനക്കാരന് പൊള്ളലേറ്റതായും ഹെലികോപ്ടർ വഴി പുറത്തെത്തിച്ചതായും കമ്പനി പറയുന്നു. തീപ്പിടുത്തത്തെ തുടർന്ന് ഒമാൻ നാവികസേനയും മറ്റ് കപ്പലുകളും ഇടപെട്ടിട്ടുണ്ട് .

കാണാതായവർ ഏത് രാജ്യക്കാരാണെന്ന് കമ്പനി തിരിച്ചറിഞ്ഞിട്ടില്ല.

Share
error: Content is protected !!