മൂന്നു വയസുകാരൻ്റെ വെടിയേറ്റ് അമ്മ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍ : തോക്ക് ഉപയോഗിച്ച്‌ കളിക്കുന്നതിനിടെ മൂന്നു വയസുകാരൻ്റെ വെടിയേറ്റ് അമ്മ മരിച്ചു. കുഞ്ഞിന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റാണ് അമ്മ മരിച്ചത്. അമേരിക്കയിലെ ഷിക്കാഗോയിലാണ് സംഭവം നടന്നത്. കാറിന്റെ പിന്‍ സീറ്റില്‍ മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. മുന്‍ സീറ്റിലായിരുന്ന മാതാപിതാക്കളുടെ ശ്രദ്ധ തെറ്റിയ നേരത്താണ് കാറിനുളളില്‍ ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച്‌ കുട്ടി കളിക്കുവാന്‍ തുടങ്ങിയത്. ഇതിനിടയില്‍ കുട്ടി തോക്കിന്റെ ട്രിഗര്‍ വലിച്ചു. തോക്കില്‍ നിന്നും കുട്ടിയുടെ അമ്മ ദേജ ബെന്നറ്റിന് കഴുത്തിന് പിന്‍ വശത്ത് വെടിയേറ്റു. വെടിയറ്റ ഉടന്‍ തന്നെ ഷിക്കാഗോയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയെ രക്ഷിക്കാനായില്ല.അനധികൃതമായി തോക്ക് കൈവശം വെച്ചതിന് കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Share
error: Content is protected !!