വഖഫ് നിയമനം: മന്ത്രിയുടെ പ്രസ്താവനക്കെതിരെ ജിഫ്രി തങ്ങൾ
വഖ്ഫ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി വി. അബ്ദുറഹ്മാൻ്റെ പ്രസ്താവക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ. വഖഫ് നിയമനം പി.എസ്.സി ക്ക് വിടുമെന്നായിരുന്നു മന്ത്രി വി.അബ്ദുറഹ്മാൻ നിയമ സഭയിൽ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് സമസ്ത പ്രസിഡണ്ടിൻ്റെ പ്രസ്താവന.
മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയില്‍ നടത്തിയ പ്രസ്താവന മുഖ്യമന്ത്രി നേരത്തെ നല്‍കിയ വാഗ്ദാനങ്ങൾ നിഷേധിക്കുന്നതാണെന്ന് ജിഫ്‌രി തങ്ങള്‍ പറഞ്ഞു. വഖഫ് വിഷയത്തിൽ ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് വൈകാതെ തന്നെ തീരുമാനമുണ്ടാക്കുമെന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി ഫോണിലൂടെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഇപ്പോഴും പ്രതീക്ഷയും വിശ്വാസവുമുണ്ട്. അതിനാൽ നേരത്തെ നല്‍കിയ വാഗ്ദാനം അടിയന്തരമായി നടപ്പിലാക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.