സൌദിയില്‍ സൌജന്യ കോവിഡ് ചികിത്സ നിര്‍ത്തലാക്കി

റിയാദ്: സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ചിലവിലുള്ള കോവിഡ് ചികിത്സ നിര്‍ത്തലാക്കാന്‍ സൌദി ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി. ഇതുസംബന്ധമായ സര്‍ക്കുലര്‍ സൌദി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൌണ്‍സില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അയച്ചു. മാര്‍ച്ച് 13-നു മുമ്പ് കോവിഡ് ബാധിച്ച കേസുകളുടെ ചികിത്സ സര്‍ക്കാര്‍ ചിലവില്‍ തന്നെ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

എന്നാല്‍ കോവിഡ് ചികിത്സയ്ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികളുടെ ചിലവില്‍ ചികിത്സ തുടരും. സര്‍ക്കാര്‍ ആശുപത്രികളിലും സൌജന്യ ചികിത്സ തുടരും.

 

Share
error: Content is protected !!