ദുൽഖർ സല്‍മാന് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്

ഹുദ ഹബീബ്

നടന്‍ ദുല്‍ഖര്‍ സലമാൻ്റെ സല്യൂട്ട് എന്ന ചിത്രം ഒടിടിയില്‍ നേരിട്ട് റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് തിയേറ്റര്‍ സംഘടനകളുടെ വിലക്ക്.
തിയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നെന്ന് ഫിയോക്ക് ആരോപിച്ചു. വെള്ളിയാഴ്ച്ചയാണ് സല്യൂട്ട് സോണിലിവില്‍ റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വെയ് ഫാറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മ്മിച്ചിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാനുമായി ഇനി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി. ദുല്‍ഖര്‍ ചിത്രത്തിന്റെ ഒടിടി റിലീസ് എന്നത് തിയേറ്ററുകളോടുള്ള ചതിയാണെന്ന് ഫിയോക്ക് പ്രസിഡന്റ് അറിയിച്ചു.ജനുവരിയില്‍ തിയേറ്റര്‍ റിലീസ് ചെയ്യുവാന്‍ തീരുമാനിച്ച ചിത്രമായിരുന്നു സല്യൂട്ട്. എന്നാല്‍ ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു. ഇപ്പോള്‍ ചിത്രം ഒടിടിയ്ക്ക് നല്‍കുന്നത് തിയേറ്റര്‍ ഉടമകളോട് ചെയ്യുന്ന ചതിയാണ്. ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനി മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്ന് വിജയകുമാര്‍ അറിയിച്ചു.ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒടിടി കഴിഞ്ഞ വാരമായിരുന്നു റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവിട്ടത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച്‌ 18ന് സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. ജനുവരി 14ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങിയ ചിത്രം കൊവിഡ് ഭീഷണിയെ തുടര്‍ന്ന് റിലീസ് മാറ്റുകയായിരുന്നു.കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം തിയേറ്റര്‍ റിലീസ് ചെയ്‌ത ബിഗ് ബജറ്റ് ചിത്രം ദുല്‍ഖറിന്റെ ‘കുറുപ്പ്’ ആയിരുന്നു. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പടെ ഒടിടി റിലീസിന് ഒരുങ്ങിയ സമയത്തായിരുന്നു കുറുപ്പിന്റെ റിലീസ്.

Share
error: Content is protected !!