പാകിസ്താനിയെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊന്ന സൌദിയെ വധശിക്ഷയ്ക്ക് വിധേയനാക്കി
കോബാര്‍: സൌദിയില്‍ പാകിസ്ഥാന്‍ പൌരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൌദി പൌരനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി സൌദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. അല്‍കോബാറില്‍ ഇന്ന് രാവിലെയാണ് ശിക്ഷ നടപ്പിലാക്കിയത്.
അസ്ഗറലി ഫദ്ലുദ്ദീന്‍ എന്ന പാകിസ്ഥാന്‍ പൌരനാണ് സൌദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ വെച്ച് കൊല്ലപ്പെട്ടത്. ഈജിപ്ഷ്യന്‍ പൌരന്‍റെ സഹായത്തോടെ ജമാല്‍ ബിന്‍ സാരിഹ് ബിന്‍ ഫര്‍ഹാന്‍ അല്‍ റാഷിദി എന്ന സൌദി പൌരനാണ് കൊലപാതകം നടത്തിയത് എന്നു കോടതി കണ്ടെത്തി. വയറ്റില്‍ കത്തികൊണ്ട് കുത്തിയും തലയില്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുമാണ് കൃത്യം നിര്‍വഹിച്ചത്. പാകിസ്ഥാനിയുടെ കാര്‍ പ്രതികള്‍ പിടിച്ചെടുക്കുകയും, മൃതദേഹം വികുതമാക്കി കത്തിക്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു.
കിഴക്കൻ പ്രവിശ്യയിലെ ഖോബാർ ഗവർണറേറ്റിൽ ഇന്ന് (ചൊവ്വാഴ്‌ച) കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കിയതായി മന്ത്രാലയം അറിയിച്ചു