ഷാര്‍ജയിലെ സ്വകാര്യ സ്‍കൂളുകളില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നു

ഹുദ ഹബീബ്

 

ഷാർജ :ഷാര്‍ജയിലെ എല്ലാ സ്കൂളുകളിലും ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചു. അടുത്ത ഏപ്രിലില്‍ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിലാന് നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നത്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റിയാണ്​ (എസ്​.പി.ഇ.എ) ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ വ്യാപിച്ച സാഹചര്യത്തിലാണ്​ ഷാര്‍ജ ഉള്‍പെടെയുള്ള എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക്​ മാറിയത്​. രോഗബാധിതരുടെ എണ്ണം കുറഞ്ഞതോടെ ക്ലാസ്​ മുറികളില്‍ കുട്ടികള്‍ എത്തിയിരുന്നു. ഓണ്‍ലൈനും ഓഫ്​ലൈനും ഒരുമിക്കുന്ന ഹൈബ്രിഡ്​ പഠന രീതിക്കും അനുമതി നല്‍കിയിരുന്നു. എന്നാല്‍, അടുത്ത അധ്യയന വര്‍ഷം മുതല്‍ പൂര്‍ണമായും  ഓൺലൈനിൽ നിന്ന് ഓഫ്​ലൈന്‍ പഠനത്തിലേക്ക്​ മാറുമെന്നാണ്​ എസ്​.പി.ഇ.എയുടെ അറിയിപ്പ്​.
Share
error: Content is protected !!