മെട്രാഷ് 2 പുതിയ സേവനങ്ങളുൾപ്പെടുത്തി പരിഷ്കരിച്ചു
ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ മെട്രാഷ് 2 വില്‍ പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഉപാകരപ്രദമായ നിരവധി സേവനങ്ങളാണ് പുതിയതായി ഉൾപ്പെടുത്തിയത്.
പുതിയ സേവനങ്ങള്‍ എന്താല്ലാമെന്ന് നോക്കാം
1.ബിസിനസ് വിസ, ഒഫിഷ്യല്‍ വിസ, ടൂറിസ്റ്റ് വിസ എന്നിവക്കുള്ള എക്സപ്ഷനല്‍ എക്സ്റ്റന്‍ഷന്‍ മെട്രാഷ് വഴി പൂര്‍ത്തിയാക്കാന്‍ കഴിയും.നിശ്ചിത ഉപാധികളോടെ ഏതാനും വിഭാഗത്തിലുള്ള വിസിറ്റ് വിസകളുടെ കാലാവധി ഈ സംവിധാനം ഉപയോഗിച്ച് ദീര്‍ഘിപ്പിക്കാം.
2.വിസ ഉടമക്ക് തൊഴിലുടമയെ മാറ്റാനുള്ള സേവനം മെട്രാഷ് രണ്ട് ആപ്ലിക്കേഷന്‍ വഴി സാധിക്കുന്നു. രാജ്യത്തിനകത്തുള്ള പ്രവാസിക്ക് നിലവിലെ തൊഴിലുടമ എന്‍.ഒ.സി നല്കുകയാണെങ്കില് തൊഴില്‍ വിസയില്‍നിന്ന് മറ്റൊരു തൊഴിലുടമക്ക് കീഴിലേക്ക് മാറുന്നതിന് അപേക്ഷ നല്‍കാവുന്നതാണ്.
3.പ്രവാസികള്‍ക്ക് അവരുടെ സ്പോണ്‍സര്‍ഷിപ്പ് കുടുംബാംഗത്തിലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് മാറ്റുന്നതിനുള്ള സേവനം. അതിന്, പുതിയ സ്പോണ്‍സറുടെ അപേക്ഷയും അനുബന്ധ രേഖകളും നല്‍കണം. റിവ്യൂ കമ്മിറ്റി ഇലക്ട്രോണിക് നടപടികളിലൂടെ അപേക്ഷ പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും.
4.ഫാമിലി വിസിറ്റ് വിസയില്‍ രാജ്യത്തിനകത്തുള്ള അമ്മയ്ക്ക് നവജാതശിശുവിന്റെ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള വിസ സേവനം.അമ്മയുടെ അതേ ഫാമിലി വിസിറ്റ് വിസ കുഞ്ഞിന് ലഭിക്കുന്നതിനായി ഇതുവഴി അപേക്ഷിക്കാം.
5.എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷന് (കംപ്യൂട്ടര്‍ കാര്‍ഡ്) സേവനം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങള്‍ക്ക് ഈ സേവനം ലഭിക്കും.മെട്രാഷിലെ ജനറല്‍ സര്‍വിസ് വിന്‍ഡോ വഴി വാണിജ്യ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതിനുള്ള അനുവാദം നല്കുന്നു.
6.ഫാമുകളുടെയും മല്‍സ്യബന്ധന ബോട്ടുകളുടെയും ഉടമകള്‍ പോലുള്ള വ്യക്തിഗത തൊഴിലുടമകള്‍ക്കും അവരുടെ സ്റ്റാറ്റസിലുള്ളവര്ക്കും എംപ്ലോയര്‍ ചേഞ്ച് സേവനം.ഈ സേവനം വ്യക്തിഗത തൊഴിലുടമകള്‍ക്കും ഫാമുകളുടെയും മത്സ്യബന്ധന ബോട്ടുകളുടെയും ഉടമകള്‍ പോലെയുള്ള അതേ പദവിയിലുള്ളവര്‍ക്കും വേണ്ടിയുള്ളതാണ്. പുതിയ തൊഴില്‍ ഉടമ മാറ്റത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുകയും ആവശ്യമായ രേഖകകള്‍ സമര്‍പ്പിക്കുകയും വേണം.
റിവ്യൂ കമ്മിറ്റി ഇലക്ട്രോണിക് പരിശോധന വഴി തീരുമാനമെടുക്കും.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ വിവിധ സേവനങ്ങള്‍ സാങ്കേതികവത്കരിക്കുന്നതിന്റെയും ലളിതവത്കരിക്കുന്നതിന്റെയും ഭാഗമായാണ് 6 പുതിയ സേവനങ്ങൾ ഉൾപെടുത്തിയിട്ടുള്ളത് . മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ സേവനങ്ങള്‍ സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.