ഹിജാബ് കേസിൽ നാളെ വിധി പറയും

ആഗോള ശ്രദ്ധ പിടിച്ച് പറ്റിയ ഹിജാബ് കേസിൽ നാളെ കര്‍ണാടക ഹൈക്കോടതി നാളെ വിധി പറയും. ചൊവ്വാഴ്ച രാവിലെ 10.30-നാണ് കേസ് കോടതിയുടെ പരിഗണനക്ക് വരുന്നത്. 11 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിന് ശേഷം ഫെബ്രുവരി 25-നാണ് കേസ് വിധി പറയാന്നായി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചത്. കർണ്ണാടകയിലെ ഉടുപ്പിയിൽ ഹിജാബ് ധരിച്ചെത്തിയ ആറ് മുസ്ലിം വിദ്യാർഥിനികളെ ക്ലാസിൽ നിന്ന് വിലക്കിയ സംഭവത്തിനെതിരെ വിദ്യാർഥിനികൾ സമർപ്പിച്ച ഹരജിയിലാണ് നാളെ വിധി പറയുക.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്.

ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദത്തിന് തുടക്കമിട്ടത്. ഉത്തരവിനെതിരെ മുസ്ലിം വിദ്യാര്‍ഥിനികളാണ് കോടതിയെ സമീപിച്ചത്.

സംഭവം ലോകരാജ്യങ്ങൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ആഗോള മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയും പ്രശ്നം പരിഹരിക്കണമെന്നും മുസ്ലിംഗളുടെ വസ്ത്രധാരണ സ്വാതന്ത്ര്യം വകവെച്ച് നൽകണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

Share
error: Content is protected !!