ഡ്രൈവിംഗ് ലൈസൻസിലെ ചിത്രം മാറ്റാം
സൌദി ഡ്രൈവിംഗ് ലൈസൻസിലെ വ്യക്തികളുടെ ഫോട്ടോ മാറ്റുന്ന നടപടിക്രമങ്ങളെ കുറിച്ച് ട്രാഫിക് വിഭാഗം വിശദീകരിച്ചു. ദേശീയ തിരിച്ചറിയൽ രേഖകളിൽ നിന്നും വ്യത്യസ്തമായ ഫോട്ടോയാണ് ഡ്രൈവിംഗ് ലൈസൻസിൽ കാണുന്നതെങ്കിൽ മാറ്റാവുന്നതാണ്.
സിവിൽ സിസ്റ്റവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് ട്രാഫിക് സംവിധാനം പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ സിവിൽ സിസ്റ്റത്തിൽ മാറ്റം വരുത്തുമ്പോൾ സ്വമേധയാ ട്രാഫിക് സംവിധാനത്തിലും അത് പ്രതിഫലിക്കും. അത് വഴി ഡ്രൈവിംഗ് ലൈസൻസിലും മാറ്റം വരും. അതിനാൽ ഡ്രൈവിംഗ് ലൈസൻസിലെ ചിത്രം മാറ്റാൻ സിവിൽ സിസ്റ്റത്തിലാണ് മാറ്റം വരുത്തേണ്ടത്. അബ്ഷിർ പ്ലാറ്റ് ഫോമിൽ ലോഗിൻ ചെയ്ത് കൊണ്ടാണ് സിവിൽ സിസ്റ്റത്തിലെ മാറ്റങ്ങൾ വരുത്തേണ്ടത്.