സൗദിയിലെ ആശുപത്രികളില്‍ കോവിഡ് പരിശോധന നിർത്തലാക്കി

ഹുദ ഹബീബ്

 

ആശുപത്രികളില്‍ രോഗികള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന നിര്‍ത്തലാക്കിയാതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രി മാറ്റം എന്നിവക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍ ടി പി സി ആര്‍ പരിശോധനയാണ് നിര്‍ത്തലാക്കിയത്.വിവിധ ആവശ്യങ്ങള്‍ക്കായി നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി. ആശുപത്രികളില്‍ എത്തുന്ന രോ​ഗികള്‍ക്ക് ആര്‍.ടി.പിസി.ആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു തുടർ  നടപടികള്‍ ആരംഭിച്ചിരുന്നത്.
കൃത്യമായ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇനി മുതൽ കോവിഡ് പരിശോധന നടത്തേണ്ടതൊള്ളൂ .

കൊവിഡ് വിവരങ്ങള്‍ കൈമാറുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വാര്‍ത്താ സമ്മേളനം നി‍ര്‍ത്തലാക്കിയതും, മുന്‍കരുതല്‍ നടപടികള്‍ ലഘൂകരിച്ചതുമുള്‍പ്പെടെയുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിച്ചിരുന്നു.
സൗദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Share
error: Content is protected !!