സൌദിയിൽ നിരവധി ബിനാമി ബിസിനസുകൾ കണ്ടെത്തി

സൌദി അറേബ്യയിൽ വാണിജ്യ രംഗത്തെ ബിനാമി ഇടപാടുകൾ കണ്ടെത്താനായി സകാത്ത്, ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി ബിനാമി കേസുകൾ കണ്ടെത്തി. രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ മാർക്കറ്റുകളിലും ഷോപ്പുകളിലുമായി 1,300 ലധികം സന്ദർശനങ്ങൾ നടത്തിയതായി അധികൃതർ അറിയിച്ചു. 

സ്‌പെയർ പാർട്‌സ്, ഭക്ഷണ പാനീയങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, എണ്ണ, വാതകം എന്നിവ വിൽക്കുന്ന കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങലിലാണ് പരിശോധന നടത്തിയത്. റിയാദ് മേഖലയിൽ മാത്രം 126 പരിശോധനകൾ നടത്തി. 

പരിശോധനയിൽ 88 ബിനാമി കേസുകൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ബിനാമി ബിസിനസിനെതിരിൽ വിവിധ സർക്കാർ മേഖലകളുമായി സഹകരിച്ച് പ്രവർത്തനം ഏകോപ്പിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്നും അധികൃതർ വ്യക്തമാക്കി.

Share
error: Content is protected !!