സൗദിയിൽ ടാക്സി ചാർജ് വർധിപ്പിച്ചു.

റിയാദ്: സൗദിയിലെ നഗരങ്ങളിലെ പൊതുടാക്​സി നിരക്ക്​ വർധിപ്പിച്ചതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം​ റിപ്പോർട്ട്​ ചെയ്​തത്​.

പുതുക്കിയ നിരക്കനുസരിച്ച്​ എല്ലാ യാത്രകൾക്കും മിനിമം നിരക്ക് 10 റിയാൽ ആയിരിക്കും. നാല് പേർക്ക് യാത്ര ചെയ്യാവുന്ന വാഹനങ്ങളിലാണ് 10 റിയാൽ കുറഞ്ഞ നിരക്ക് നിജപ്പെടുത്തിയത്. നേരത്തെ അഞ്ച് റിയാൽ ആയിരുന്നതാണ് ഇപ്പോൾ പത്ത് റിയാലാക്കി ഉയർത്തിയത്. കൂടാതെ  ഒരു കിലോമീറ്റർ ദൂരം സഞ്ചരിക്കാനുള്ള ചാർജ്​ 1.8 റിയാലിന് പകരം 2.1 റിയാലായും ഉയർത്തി.

ടാക്സി സർവിസ് ചാർജ്​ 16.36 ശതമാനം ഉയർത്തിയപ്പോൾ ‘ഓപ്പണിങ്​’ ചാർജ്​ 5.5 റിയാലിന് പകരം 6.4 റിയാലായാണ് ഉയർത്തിയത്. വെയ്​റ്റിങ്​ ചാർജ്​ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററിൽ കുറവാണെങ്കിൽ മിനിറ്റിനു 12.5 ശതമാനം വർധിക്കും. വെയ്​റ്റിങ്​ ചാർജ്​​ 0.8 റിയാലിന് പകരം 0.9 റിയാൽ ആയാണ് കണക്കാക്കുക.

അ​ഞ്ചോ അതിൽ കൂടുതലോ യാത്രക്കാരെ കയറ്റാൻ കഴിയുന്ന പൊതു ടാക്​സികളുടെ നിരക്കും വർധിപ്പിച്ചിട്ടുണ്ട്​​. മീറ്റർ ഓപ്പണിങ്ങിനുള്ള നിരക്ക്​ 21.67 ശതമാനം ഉയർത്തി. ഇതനുസരിച്ച്​ പുതിയ നിരക്ക്​ ആറ്​ റിയാലിന് പകരം 7.3 റിയാലായിരിക്കും. ഒരു കിലോമീറ്റർ ദൂരത്തിന്​​ രണ്ട് റിയാലിന് പകരം 2.4 റിയാലായി 20 ശതമാനം വർധിക്കും. വെയ്​റ്റിങ്​ ചാർജ് മിനിറ്റിന്​ 22.22 ശതമാനം വർധിച്ച് 0.9 റിയാലിന് പകരം 1.1 റിയാലായിരിക്കും.

Share
error: Content is protected !!