സൗദിയിൽ തത്ത്മൻ ക്ലിനിക്കുകൾ അടച്ച്പൂട്ടുന്നു

സൌദിയിലെ എല്ലാ പ്രദേശങ്ങളിലും പ്രവർത്തിച്ചുവരുന്ന തത്ത്മൻ ക്ലിനിക്കുകൾ അടച്ച് പൂട്ടാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച സാഹചര്യത്തിലാണ് അടച്ച് പൂട്ടാൻ നിർദ്ദേശം നൽകിയത്. ജനങ്ങൾ സാധാരണ ജീവതത്തിലേക്ക് തിരിച്ചെത്തുകയാണ്. കോവിഡ് സാഹചര്യത്തിൽ പ്രവർത്തനം ആരംഭിച്ചതാണ് തത്ത്മൻ ക്ലിനിക്കുകൾ. നിലവിലെ സാഹചര്യത്തിൽ അതിൻ്റെ പ്രസക്തി ഇല്ലാതായിരിക്കുന്നു. ഇതാണ് ക്ലിനിക്ക് അടച്ച് പൂട്ടാൻ കാരണം.

കോവിഡ് വ്യാപനകാലത്ത് കോവിഡ് രോഗികളെ പരിചരിക്കുന്നതിനായി സൗദി ആരോഗ്യ മന്ത്രാലയം ആരംഭിച്ചതാണ് തത്ത്മൻ ക്ലിനിക്കുകൾ. ക്ലിനിക്കുകളിൽ നിന്നുള്ള സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനായി തത്ത്മൻ എന്ന പേരിൽ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും പുറത്തിറക്കിയിരുന്നു

കൂടാതെ കൊറോണ പാൻഡെമിക്കിനെക്കുറിച്ചുള്ള വാർത്താ സമ്മേളനം റദ്ദാക്കുക, മുൻകരുതൽ നടപടികൾ ലഘൂകരിക്കുക, കൂടാതെ കൊറോണ സ്ഥിതിവിവരണങ്ങൾ അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രം പ്രസിദ്ധീകരിക്കുക എന്നിവയും കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ നടപ്പിലാക്കുന്ന മാറ്റങ്ങളാണ്.

Share
error: Content is protected !!