യു.​എ.​ഇ​യില്‍ തൊ​ഴി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ൻ പുതിയ നി​യ​മം

ദു​ബൈ: യു.​എ.​ഇ​യില്‍ തൊ​ഴി​ല്‍ ത​ര്‍​ക്ക​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം നൽകികൊണ്ട് യു.​എ.​ഇ ​മാ​ന​വ​​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വ് പുറത്തിറക്കി. തൊഴിലാളികൾക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്ച വരുത്തിയാൽ 30 ദി​വ​സ​ത്തി​ന​കം തൊ​ഴി​ലു​ട​മ​ക്കെ​തി​രെ പ​രാ​തി ന​ല്‍​കു​ന്ന​ത​ട​ക്ക​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ നി​യ​മ​ത്തി​ലു​ണ്ട്. തൊ​ഴി​ലാ​ളി കൃ​ത്യ​വി​ലോ​പം കാ​ണി​ച്ചാ​ല്‍ 14 ദി​വ​സ​ത്തി​ന​കം പ​രാ​തി​ന​ല്‍​കാ​ന്‍ തൊ​ഴി​ലു​ട​മ​ക്കും അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കും.​ ​​മാ​ന​വ​​വി​ഭ​വ​ശേ​ഷി, എ​മി​റാ​റ്റി​​സേ​ഷ​ന്‍ മ​ന്ത്രാ​ല​യ​ത്തി​ലാ​ണ്​ പ​രാ​തി ന​ല്‍​കേ​ണ്ട​ത്. 14 ദി​വ​സ​ത്തി​ന​കം പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ല്‍ ലേ​ബ​ര്‍ കോ​ട​തി​യി​ലേ​ക്ക്​ കേ​സ്​ മാ​റ്റുമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

കാ​ര​ണ​മി​ല്ലാ​തെ തു​ട​ര്‍​ച്ച​യാ​യ ഏ​ഴു ദി​വ​സം ജോ​ലി​യി​ല്‍ ഹാ​ജ​രാ​കാ​ത്ത തൊ​ഴി​ലാ​ളി​ക്കെ​തി​രെ പ​രാ​തി ന​ല്‍​കാ​നു​ള്ള അ​വ​കാ​ശം തൊ​ഴി​ലു​ട​മ​ക്കും ഉ​ണ്ടാ​യി​രി​ക്കും. എ​ന്നാ​ല്‍, താ​ന്‍ ഈ ​കാ​ല​യ​ള​വി​ല്‍ ജോ​ലി ചെ​യ്തി​രു​ന്നു എ​ന്നോ അം​ഗീ​കൃ​ത അ​വ​ധി​യി​ലാ​യി​രു​ന്നു എ​ന്നോ തെ​ളി​യി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര​ന്​ ക​ഴി​ഞ്ഞാ​ല്‍ കേ​സ്​ റ​ദ്ദാ​ക്ക​പ്പെ​ടുന്നതാണ്. തൊ​ഴി​ല്‍ ത​ര്‍​ക്ക കേ​സി​ല്‍ വി​ധി വ​ന്ന്​ 14 ദി​വ​സ​ത്തി​ന​ള്ളി​ല്‍ ​വ​ര്‍​ക്ക്​ പെ​ര്‍​മി​റ്റ്​ റ​ദ്ദാ​ക്കാ​ന്‍ തൊ​ഴി​ലാ​ളി അ​പേ​ക്ഷ ന​ല്‍​ക​ണം. കേ​സി​ന്‍റെ വാ​ദം കേ​ള്‍​ക്ക​ല്‍ കാ​ല​യ​ള​വി​ല്‍ മ​റ്റൊ​രു തൊ​ഴി​ലു​ട​മ​യു​ടെ കീ​ഴി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നാ​യി തൊ​ഴി​ലാ​ളി​ക്ക്​ അ​പേ​ക്ഷി​ക്കാം. അ​നു​മ​തി ല​ഭി​ക്കാ​തെ മ​റ്റൊ​രു തൊ​ഴി​ലു​ട​മ​ക്ക്​ കീ​ഴി​ല്‍ ജോ​ലി ചെ​യ്യാൻ പാടില്ല. വ​ര്‍​ക്​ ഇ​ന്‍​സ്പ​ക്ട​ര്‍​മാ​രു​ടെ ജോ​ലി, തൊ​ഴി​ലി​ട​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന എ​ന്നി​വ​യും ഉ​ത്ത​ര​വി​ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share
error: Content is protected !!