പ്രവാസികൾക്ക് പുതിയ ആറ് തൊഴിൽ തസ്തികകൾ കൂടി അനുവദിച്ചു
കുവൈറ്റില്‍ പുതിയ 6 തൊഴിലിനങ്ങളിൽ കൂടി വിദേശികൾക്ക് ജോലി ചെയ്യാമെന്ന് കുവൈറ്റ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. പുതിയതായി അംഗീകരിച്ച തസ്തികകൾ അധികൃതർ പുറത്ത് വിട്ടു. ലൈഫ് ഗാര്‍ഡ് (നീന്തല്‍), ഡൈവിങ് പരിശീലകര്‍, സ്കൂബ ഡൈവിങ് ഇന്‍സ്പെക്ടര്‍, വാട്ടര്‍ സ്കീയിങ് കോച്ച്, വാട്ടര്‍ സ്കീയിങ് സൂപ്പര്‍വൈസര്‍ തസ്തികകള്‍ എന്നിവയാണ് പ്രവാസി തൊഴിലാളികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.
ഈ ഒഴിവുകളിലേക് തൊഴില്‍ പെര്‍മിറ്റ് നേടാന്‍ ഉന്നത വിദ്യാഭ്യാസവും ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയും ഉണ്ടായിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ മാന്‍പവര്‍ അതോറിറ്റി അംഗീകരിച്ച തൊഴില്‍ ഇനങ്ങളുടെ എണ്ണം 1800 കവിഞ്ഞു.
തൊഴില്‍ വിപണിയിലെ വിവിധ ജോലികളെ തരംതിരിച്ച് അതാത് ഒഴിവുകളിലേക്ക് വേണ്ട കഴിവും യോഗ്യതയും ജോലിക്കാര്‍ക്ക് ഉണ്ടെന്ന് ഉറപ്പാക്കാനും മാന്‍പവര്‍ അതോറിറ്റി കൂടുതല്‍ ഇടപെടുമെന്ന് അധികൃതര്‍ അറിയിച്ചു.
60 വയസ്സ് കഴിഞ്ഞ 13,500 ലേറെ പ്രവാസികളാണ് 2021ലെ ആദ്യ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ കുവൈറ്റില്‍ നിന്ന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജോലികള്‍ ഒഴിവാക്കി നാടുകളിലേക്ക് മടങ്ങിയത്.