ഓൺ അറൈവൽ വിസയിൽ വരുന്നവർ ഡെബിറ്റ്​ / ക്രെഡിറ്റ്​ കാർഡ്​ കൈയിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്​പ്രസ്

ഖത്തറിലേക്ക് ഓൺ അറൈവൽ വിസയിൽ വരുന്ന യാത്രക്കാർ നിർബന്ധമായും ഡെബിറ്റ്​ / ക്രെഡിറ്റ്​ കാർഡ്​ കൈയിൽ സൂ​ക്ഷിക്കണമെന്ന് എയർ ഇന്ത്യ എക്സ്​പ്രസ് അറിയിച്ചു. സ്വന്തം പേരിലോ, അല്ലെങ്കിൽ കൂടെ യാത്രചെയ്യുന്ന അടുത്ത ബന്ധുക്കളുടെ പേരിലോ ഉള്ള കാർഡുകളാണ് യാത്രയിൽ കരുതേണ്ടത്. യാത്ര മാനദണ്ധങ്ങൾ സംബന്ധിച്ചുള്ള ഖത്തറിന്‍റെ നിർദേശ പ്രകാരമാണ്​ എയർ ഇന്ത്യ എക്സ്പ്രസിൻ്റെ അറിയിപ്പ്.

5000 ഖത്തർ റിയാ​​ൽ കൈവശം സൂക്ഷിച്ചാൽ ഓൺ അറൈവൽ വിസയിൽ ഖത്തറിലേക്ക്​ പ്രവേശിക്കാമെന്നായിരുന്നു ഇത് വരെയുള്ള നിബന്ധന. ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പുതിയ വ്യവസ്ഥപ്രകാരം 5000 ഖത്തർ റിയാലിന് സമാനമായ തുക (ഏകദേശം​ 105,000 രൂപ) ബാങ്ക്​ അക്കൗണ്ടിൽ  നിലനിർത്തുകയും, യാത്രക്കാരന്‍റെ പേരി​ലോ, കുടെ യാത്രചെയ്യുന്ന അടുത്ത ബന്ധുവിന്‍റെ പേരിലോ ഉള്ള ഡെബിറ്റ്​ അല്ലെങ്കിൽ ക്രെഡിറ്റ്​ കാർഡ്​ സൂക്ഷിക്കുകയോ വേണം. മാത്രവുമല്ല യാത്രക്ക്​ മുമ്പ്​ കോവിഡ്​ മാനദണ്ഡപ്രകാരമുള്ള ഇഹ്​തിറാസ് ആപ്പിൻ്റെ​ അപ്രുവലിനായി ഡെബിറ്റ്/ക്രെഡിറ്റ്​​ കാർഡ്​​ രേഖകൾ അപ്​ലോഡ്​ ചെയ്യാൻ ആവ​ശ്യപ്പെടുന്നുണ്ട്​.

ആറു മാസം കാലാവധിയുള്ള പാസ്​പോർട്ട്​, മടക്കയാത്ര ടിക്കറ്റ്​, ​ഖത്തറിൽ കഴിയുന്നത്​ വരെയുള്ള ഹോട്ടൽ റിസർവേഷൻ ടിക്കറ്റ്​ എന്നിവയും നിർബന്ധമാണ് യാത്രക്ക് മുമ്പ് ഉറപ്പ് വരുത്തേണ്ടതാണ്​. ഇഹ്​തിറാസ്​ പ്രീ അപ്രൂവൽ അനുമതി ലഭിക്കാനായി ബന്ധപ്പെട്ട രേഖകളുടെ വ്യക്​തമായ പകർപ്പ്​ വെബ്​സൈറ്റ്​ വഴി അപ്​ലോഡ്​ ചെയ്യണമെന്ന്​ ട്രാവൽ മേഖലയിലുള്ളവർ നിർദേശിക്കുന്നു.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP

Share
error: Content is protected !!