ഇഖാമയുള്ളവര്‍ സൌദിയില്‍ നിന്നു പുറത്തു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് ജവാസാത്ത്

റിയാദ്: സൌദിയില്‍ റെസിഡെന്‍ഷ്യല്‍ വിസയുള്ളവര്‍ (ഇഖാമക്കാര്‍) സൌദിയില്‍ നിന്നു പുറത്തു പോകുമ്പോള്‍ വിസയുടെ സാധുത, യാത്രാ രേഖകള്‍, യാത്ര ചെയ്യുന്ന രാജ്യത്തെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പരിശോധിക്കണമെന്ന് സൌദി ജവാസാത്ത് നിര്‍ദേശിച്ചു. സൌദി പൌരന്‍മാര്‍ പുറത്തു പോകുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ഇഖാമയുള്ള വിദേശികള്‍ക്ക് ബാധകമല്ല. സൌദി പൌരന്‍മാര്‍ക്ക് യാത്രാനുമതി ലഭിക്കാന്‍ കോവിഡ് വാക്സിന്‍റെ രണ്ടാമത്തെ ഡോസ് എടുത്ത് മൂന്നു മാസം പൂര്‍ത്തിയായാല്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

Share
error: Content is protected !!