ടാക്സികളുടെ നിയമലംഘനം കണ്ടെത്തുന്നതിനുള്ള ഓട്ടോമാറ്റിക് സംവിധാനം നാളെ മുതൽ പ്രവർത്തിച്ച് തുടങ്ങും

റിയാദ്: സൌദിയിൽ ടാക്സികളുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ഓട്ടോമേറ്റഡ് മോണിറ്ററിംഗ് സംവിധാനം നാളെ (ഞായർ) മുതൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാളെ മുതൽ പുതിയ സംവിധാനം പ്രവർത്തിച്ച് തുടങ്ങും. റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ക്യാമറകൾ വഴിയാണ് നിയമ ലംഘനം കണ്ടെത്തുക. ടാക്സി വാഹനങ്ങളുടേയും ഡ്രൈവർമാരുടേയും മുഴുവൻ നിയമലംഘനങ്ങളും ഇത് വഴി നരീക്ഷിക്കും.

കാലഹരണപ്പെട്ട ഡ്രൈവിംഗ് ലൈസൻസോ മറ്റു രേഖകളോ ഉപയോഗിക്കുന്നതും നാളെ മുതൽ സ്വയം നീരീക്ഷണ സംവിധാനത്തിലൂടെ പിടിക്കപ്പെടും. വാഹനങ്ങളുെട ഫിറ്റ്നസില്ലാത്ത വാഹനങ്ങളോടിക്കുക, കാലവാധി കഴിഞ്ഞ ഇഖാമയുള്ള ഡ്രൈവർമാർ വാഹനമോടിക്കുക തുടങ്ങി എല്ലാ നിയമലംഘനങ്ങളും ഓട്ടോേറ്റഡ് മോണിറ്ററിംഗ് സംവിധാനത്തിലൂടെ നീരക്ഷിക്കും. ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ സ്ഥിരത ഉറപ്പുവരുത്തുന്നതിനും, ട്രാഫിക്ക് സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്ന് സൌദി ട്രാഫിക് വിഭാഗം അറിയിച്ചു.

 

Share
error: Content is protected !!