റിയാദിലെ എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ഭീകരാക്രമണം

സൌദി തലസ്ഥാനമായ റിയാദിലെ എണ്ണ ശുദ്ധീകരണശാലയിൽ ഭീകരാക്രമണം നടന്നതായി സൌദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ നാലെ നാൽപ്പതിന് ഡ്രോണ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ചെറി തീപിടിത്തം ഉണ്ടായെങ്കിലും പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കി. ആളപായമോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എണ്ണ ശുദ്ധീകരണ ശാലയുടെ പ്രവർത്തനത്തേയോ വിതരണത്തോയെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

ആക്രമണത്തെ സൌദി അറേബ്യ ശക്തമായി അപലപിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ സുപ്രധാന സ്ഥാപനങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ നടക്കുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങളും തീവ്രവാദ പ്രവർത്തനങ്ങളും സൌദിയെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ലെന്നും, കൂടുതൽ വിശാലമായ ലക്ഷ്യങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലുണ്ടെന്നും ഊർജ്ജ മന്ത്രാലയ വക്താവ് പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ലോകത്തിലെ ഊർജ വിതരണത്തിൻ്റ സുരക്ഷയും സ്ഥിരതയും നഷ്ടപ്പെടുത്തുകയും അതിലൂടെ ആഗോള സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഈ അട്ടിമറികൾക്കും ഭീകരാക്രമണങ്ങൾക്കും എതിരെ നിലകൊള്ളാനും അവ നടപ്പിലാക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്ന എല്ലാ കക്ഷികളെയും നേരിടാൻ ലോക രാജ്യങ്ങളോടും സംഘടനകളോടും സൌദി ആഹ്വാനം ചെയ്തു.

ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/KhLrelG2zkY49yYeReHjTL

Share
error: Content is protected !!