നിരവധി തൊഴിലവസരങ്ങൾ. മാർച്ച് 30 വരെ അപേക്ഷിക്കാം

പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്‌മെര്‍) ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി. തസ്തികകളിലായി 143 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതില്‍ 106 ഒഴിവുകള്‍ നഴ്‌സിങ് ഓഫീസര്‍ തസ്തികയിലാണ്.

നഴ്‌സിങ് ഓഫീസര്‍:

ഒഴിവ് 106.
യോഗ്യത – ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറിയില്‍ ഡിപ്ലോമ/ഡിഗ്രി. ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ആക്ട് 1947 പ്രകാരം/സ്റ്റേറ്റ് നഴ്‌സിങ് കൗണ്‍സിലില്‍ നഴ്‌സ് ആന്‍ഡ് മിഡ് വൈഫ് രജിസ്‌ട്രേഷന്‍.

മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ്:

ഒഴിവ് 12.
യോഗ്യത – മെഡിക്കല്‍ ലബോറട്ടറി സയന്‍സില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

ജൂനിയര്‍ എന്‍ജിനിയര്‍:

ഒഴിവ് 2 (സിവില്‍1, ഇലക്ട്രിക്കല്‍1):
യോഗ്യത – സിവില്‍/ഇലക്ട്രിക്കലില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും/ ത്രിവത്സര ഡിപ്ലോമയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.


ടെക്‌നിക്കല്‍ അസിസ്റ്റന്റ്എന്‍.ടി.ടി.സി:

ഒഴിവ് 1. യോഗ്യതഇലക്ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സില്‍ ബിരുദം ത്രിവത്സര ഡിപ്ലോമ, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി 35 വയസ്സ്.

ഡെന്റല്‍ മെക്കാനിക്:
ഒഴിവ് 1.
യോഗ്യത – സയന്‍സ് ഉള്‍പ്പെട്ട പ്ലസ്ടു, ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ദ്വിവത്സര ഡെന്റല്‍ മെക്കാനിക് കോഴ്‌സ്.

അനസ്തീഷ്യ ടെക്‌നീഷ്യന്‍:
ഒഴിവ് 1.
യോഗ്യത – അനസ്തീഷ്യ ടെക്‌നോളജിയില്‍ ബിരുദം/ദ്വിവത്സര ഡിപ്ലോമയും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II:
ഒഴിവ് 7.
യോഗ്യത- പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം. നിര്‍ദിഷ്ട ഡിക്‌റ്റേഷന്‍, ട്രാന്‍സ്‌ക്രിപ്ഷന്‍ സ്പീഡ് ഉണ്ടായിരിക്കണം.

ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്:
ഒഴിവ് 13.
യോഗ്യത- പന്ത്രണ്ടാം ക്ലാസ് വിജയം/തത്തുല്യം.
ടൈപ്പിങ് സ്പീഡ് കംപ്യൂട്ടറില്‍ മിനിറ്റില്‍ 35 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടാകണം.

അപേക്ഷ www.jipmer.edu.in വഴി മാര്‍ച്ച് 10 മുതല്‍ 30 വരെ സമര്‍പ്പിക്കാം.

ഞങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/KhLrelG2zkY49yYeReHjTL

Share
error: Content is protected !!