കശ്മീരിൽ ഇന്ത്യൻ സേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു; പൈലറ്റ് മരിച്ചു

ജമ്മു കശ്മീരിലെ ഗുരെസ് സെക്ടറിലെ ബറോം മേഖലയില്‍ ഇന്‍ഡ്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. അപകടത്തിൽ പൈലറ്റ് മരിച്ചു. കോ പൈലറ്റിന് ഗുരുതരമായി പിക്കേറ്റിട്ടുണ്ട്.  ഗുരെസ് മേഖലയില്‍ പരിക്കേറ്റ സൈനികനെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് റിപ്പോർട്ട്.

വടക്കന്‍ കശ്മീരിലെ നിയന്ത്രണ രേഖയിലാണ് (എല്‍എസി) സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടർന്ന് വഴിമാറുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പൈലറ്റും സഹപൈലറ്റുമായിരുന്നു ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇവർക്ക് വേണ്ടി രക്ഷാപ്രവർത്തനം ഊർജിതമാക്കിയെന്നു സേനാവൃത്തങ്ങൾ അറിയിച്ചു. പ്രദേശം മുഴുവൻ ശക്തമായ മഞ്ഞുവീഴ്ചയാണുള്ളത്. ഇതാണ് അപകട കാരണമെന്നും സൂചനയുണ്ട്.

Share
error: Content is protected !!