തായ്‌ലൻഡിലേക്കുള്ള യാത്രാ വിലക്ക് നീക്കിയതായി സൗദി അറേബ്യ
സഊദികള്‍ക്കും തായ്ലന്‍ഡുകാര്‍ക്കും ഇപ്പോള്‍ ഇരു രാജ്യങ്ങളിലും പ്രവേശിക്കാന്‍ അനുമതിയുണ്ടെന്ന് സഊദി പാസ്പോര്‍ട് വിഭാഗം അറിയിച്ചു.
1989 ൽ ഒരു തായ് തൊഴിലാളി സൗദി കൊട്ടാരത്തില്‍നിന്ന് ബ്ലൂ ഡയമണ്ടുൾപ്പെടെയുള്ള വിലയേറിയ രത്‌നങ്ങളും 90 കിലോ അമൂല്യ ആഭരണങ്ങളും പണവും മേഷ്ടിച്ച് തായ്‌ലാന്‍ഡിലേക്ക് കടത്തിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമായത്. സൌദിയുടെ പരാതിയെ തുടർന്ന് തായ് ലാൻഡ് ഉദ്യോഗസ്ഥർ ആഭരണങ്ങൾ കണ്ടെടുത്ത് സൌദിക്ക് തിരിച്ച് നൽകിയിരുന്നു. എന്നാൽ അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ സൌദി, അന്വോഷണത്തിനായി ഒരു സൌദി രാജ കുടുംബാഗത്തെ തായലാൻഡിലേക്കയച്ചു.
തായലാൻഡിലെത്തിയ രാജകുടുംബാംഗത്തെ ചിലർ തട്ടിക്കൊണ്ടു പൊയി കൊലപ്പെടുത്തി. മാത്രവുമല്ല മൂന്ന് മാസങ്ങൾക്ക് ശേഷം തായ് ലാൻഡിലെ സൌദി എംബസിയിലെ മൂന്ന് ഉദ്യോഗസ്ഥരെ വെടിവെച്ച് കൊല്ലുകയും ചെയ്തു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പൂർണ്ണമായും മുറിഞ്ഞത്. സംഭവത്തെ തുടർന്ന് തായ് ലൻഡിലേക്ക് പോകുന്നിതന് സൌദി പൌരന്മാർക്ക് വിലക്കേർപ്പെടുത്തി. തായ്ലൻഡുകാർക്ക് തൊഴിൽ വിസ അനുവദിക്കില്ലെന്നും സൌദി പ്രഖ്യാപിച്ചു.
32 കൊല്ലങ്ങൾക്ക് ശേഷമാണ് വീണ്ടും ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം പുനസ്ഥാപിക്കുന്നത്. ഇതിനിടെ നിരവധി തവണ പ്രശ്നപരിഹാരത്തിനായി ചർച്ചകൾ നടന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ തായ്ലൻഡ് പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ പ്രയൂത് ചാന്‍-ഒ-ച സൌദിയിലെത്തി സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ചർച്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കുവാനും, എംബസികളിൽ അംബാസഡർമാരെ നിയമിക്കുവാനും തീരുമാനിച്ചു. കൂടാതെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവ്വീസുകൾ പുനരാരംഭിക്കുവാനും തീരുമാനമായി.
അതിന് ശേഷം ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസിൻ്റെ വിമാനം ജിദ്ദയില്‍നിന്ന് തായ്‌ലന്റിലേക്ക് പറന്നു. മെയ് ആദ്യത്തില്‍ തായ് എയര്‍വെയ്‌സിന്റെ സൗദി സര്‍വീസുകളും ആരംഭിക്കും. ജിദ്ദയില്‍ നിന്ന് ആഴ്ചയിൽ മൂന്നു സര്‍വീസുകളാണ് സൗദിയ ബാങ്കോക്കിലേക്ക് നടത്തുക. തായ്ലാൻഡ് പൌരന്മാർക്ക് സൌദിയിലേക്ക് വരുന്നതിനുള്ള എല്ലാ വിലക്കും പിൻവലിച്ചിട്ടുണ്ട്. തായ് മുസ്ലിങ്ങളുടെ ആദ്യ ബാച് കഴിഞ്ഞ ആഴ്ച സഊദി വിമാനത്തില്‍ കുറഞ്ഞനിരക്കില്‍ ഉംറ നിര്‍വഹിക്കാനും മറ്റും സൗദി അറേബ്യയിലെത്തി.