തറ വൃത്തിയാക്കാനുപയോഗിക്കുന്ന ലായനി കുടിച്ച് വീട്ടുജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
തറ വൃത്തിയാക്കാനുപയോഗിക്കുന്ന ലായനി കുടിച്ച് കുവൈത്തില്‍ വീട്ടുജോലിക്കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഏഷ്യൻ വംശജയായ ഗാര്‍ഹിക തൊഴിലാളിയാണ് കുവൈത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുവൈത്തിലെ ഹവല്ലി പ്രദേശത്താണ് സംഭവം. വീട്ടിലെ ജോലിക്കാരി ആത്മഹത്യക്ക് ശ്രമിച്ചതായി വീട്ടുടമസ്ഥയായ കുവൈത്തി സ്ത്രീ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു. ഉടനെ സുരക്ഷാ സംഘം സ്ഥലത്തെത്തി.
ക്ലീനിംഗ് ലായനി അമിതമായി കുടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ നിലയിലായിരുന്നു സുരക്ഷാ സംഘം വീട്ടു ജോലിക്കാരിയെ കണ്ടെത്തിയത്. തുടർന്ന് ഇവരെ മുബാറക് അൽ കബീർ ആശുപത്രിയിലെത്തിച്ചു. യുവതിയുടെ വയർ കഴുകിയതായും, ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നതായും മെഡിക്കൽ സംഘം അറിയിച്ചു. സംഭവത്തിൽ ആത്മഹത്യക്ക് കേസെടുത്ത് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.