നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു.
തൃശൂരിൽ നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. മുളങ്കുന്നത്തുകാവ് കോഞ്ചിറ കല്ലാറ്റ് റോഡില്‍ കളരിക്കല്‍ കിരണ്‍-മഞ്ജു ദമ്പതികളുടെ മകന് നമസാണ് മരിച്ചത്. ഒരു വയസും രണ്ടു മാസവുമായിരുന്നു പ്രായം.
ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം കളിക്കുന്നതിനിടെ മേശപ്പുറത്തിരുന്നിരുന്ന നെല്ലിക്കയെടുത്തു കഴിച്ചതായിരിക്കുമെന്നാണ് കരുതുന്നത്. കുട്ടി നെല്ലിക്ക കഴിക്കുന്ന കാര്യം ആരും കണ്ടിരുന്നില്ല. കുഞ്ഞിന്റെ അസ്വസ്ഥതകാണിക്കാൻ തുടങ്ങിയതിനെ തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയില്‍ നെല്ലിക്ക കുടുങ്ങിയത് മനസിലായത്. ഡോക്ടർമാർ ഏറെ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല