ഗിന്നസ് റെക്കോർഡിട്ട് അൽ ഉലയിൽ രാത്രികാല ബലൂൺ ഷോ
ലോകത്തിലെ ഏറ്റവും വലിയ രാത്രികാല ബലൂൺ ഷോ സംഘടിപ്പിച്ച് ഗിന്നസ് ബുക്കിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് സൌദി അറേബ്യയിലെ അൽഉല. സൗദി ബലൂൺ ഫെഡറേഷന്റെ പങ്കാളിത്തത്തോടെ ഈ മാസം ഒന്നാം തീയതി അൽ-ഹിജ്റിന്റെ പുരാവസ്തു സ്ഥലത്തിന് സമീപമായിരുന്നു ബലൂൺ ഷോ നടത്തിയത്.
142 എയർ ബലൂണുകളിൽ അൽ-ഉലയുടെ ആകാശത്ത് പ്രകാശം പരത്തി. 2019 ൽ നൂറ് ബലൂണുകൾ പറത്തിയാതായിരുന്നു ഇത് വരെയുണ്ടായിരുന്ന റെക്കോർഡ്. ഇത് തകർത്താണ് ഇപ്പോൾ അൽ ഉല ഗിന്നസ് റെക്കോഡിട്ടത്.
അൽ-ഉല ഫെസ്റ്റിൻ്റെ മൂന്നാം സീസണിൻ്റെ ഭാഗമായി അൽ-ഉല സ്കൈ ഫെസ്റ്റിവൽ ഇപ്പോൾ നടന്ന് വരികയാണ്. ഈ മാസം മാർച്ച് 12 വരെ ഇത് തുടരും.
ബലൂൺ ഷോ അൽഉല സ്കൈ ഫെസ്റ്റിവലിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നാണ്, കാരണം ലോകമെമ്പാടുമുള്ള നിരവധിപേർ ഈ പരിപാടിയിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. അൽ ഉലയുടെ ആകാശത്ത് പറന്ന് നടന്ന് മനോഹരമായ പ്രകൃതിയും പ്രവശ്യയുടെ പൈതൃകവും സംസ്കാരവും ആസ്വദിക്കാൻ ബലൂണ് ഷോ വഴിയൊരുക്കുന്നുണ്ട്.
സൌദി ബലൂൺ ഫെഡറേഷൻ ബലൂൺ പൈലറ്റുർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചത് ശ്രദ്ധേയമായിരുന്നു. ശരിയായ രീതിയിൽ ബലൂൺ പറത്തുന്നതിന് യൂറോപ്യൻ പ്രൊഫഷണൽ ബലൂൺ പൈലറ്റ് ലൈസൻസ് (EASA) നേടുന്നതിനായി ഫെഡറേഷൻ 3 ട്രെയിനികളെ നെതർലൻഡിലേക്കയച്ചിരുന്നു. അൽ-ഉല ഗവർണറേറ്റിനായുള്ള റോയൽ കമ്മീഷനുമായി സഹകരിച്ച്, പ്രത്യേക പരിശീലന പരിപാടിയിലൂടെ 100 ബലൂൺ പൈലറ്റുമാരെ വാർത്തെടുക്കാൻ ലക്ഷ്യമിടുന്ന ബലൂൺ കായിക പരിശീലകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഈ വർൽം രണ്ടാം പാദത്തിൽ രജിസ്ട്രേഷൻ ആരംഭിക്കും.
ഗിന്നസ് റെക്കോർഡിട്ട ബലൂണ് ഷോയുടെ വീഡിയോകൾ കാണാം