പല്ല് തേക്കുന്നതിനിടെ വഴുതി വീണ സ്ത്രീയുടെ വായില്‍ ടൂത്ത് ബ്രഷ് തുളച്ചു കയറി

കാഞ്ചീപുരം:പല്ല് തേക്കുന്നതിനിടെ വഴുതി വീണ സ്ത്രീയുടെ വായില്‍ ടൂത്ത് ബ്രഷ് തുളച്ചു കയറി. കാഞ്ചീപുരം സ്വദേശിയായ 34-കാരി രേവതിയുടെ വായില്‍ നിന്നാണ് ബ്രഷ് നീക്കിയത്. പല്ല് തേക്കുന്നതിനിടെ മുഖമടിച്ച് വീണതാണ് ഇവർക്ക് വിനയായത്. വീണതോടെ ബ്രഷ് വായയ്ക്കുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. പിന്നീട് ഇവര്‍ക്ക് വായ തുറക്കാനോ അടയ്ക്കാനോ കഴിയാതെയായി. പെട്ടെന്ന് തന്നെ  രേവതിയെ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച്‌ ശസ്ത്രക്രിയയിലൂടെ ബ്രഷ് നീക്കം ചെയ്യേണ്ടി വന്നു.

രേവതിയുടെ മോണയുടെ ഭാഗത്ത് തറച്ചിരുന്ന ബ്രഷ് ചെവിയുടെ ഭാഗം വരെ എത്തിയിരുന്നതിനാൽ യുവതിയുടെ കവിള്‍ കീറിയാണ് ടൂത്ത് ബ്രഷ് പുറത്തെടുത്തത്.

ഡോക്ടര്‍മാര്‍ ഏറെ ബുദ്ധിമുട്ടിയാണ് പല്ലിന്റെ ഇടയില്‍ കുടുങ്ങിയ ബ്രഷിന്റെ ഒരുഭാഗം പുറത്തെടുക്കാന്‍ കഴിഞ്ഞതന്നാണ് റിപ്പോർട്ട്‌. യുവതി ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ തന്നെ പൂര്‍ണമായും സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Share
error: Content is protected !!