സംസം ജല വിതരണ സമയം ദീർഘിപ്പിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച പശ്ചാതലത്തിൽ മക്കയിലെ കിംഗ് അബ്ദുല്ല സംസം ബോട്ടലിംഗ് പ്ലാൻ്റിൻ്റെ പ്രവർത്തന സമയം നീട്ടിയതായി ഇരുഹറം കാര്യാലയം അറിയിച്ചു. ആഴ്ചയിൽ എല്ലാ ദിവസവും പ്ലാൻ്റ് പ്രവർത്തിക്കും. രാവിലെ 8 മുതൽ രാത്രി 11 മണിവരെയാണ് പ്രവർത്തന സമയം.

ഓരോ പതിനഞ്ച് ദിവസത്തിലും 20 സംസം ബോട്ടിലുകൾ വീതം ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ ഹൈപ്പർ മാർക്കറ്റുകൾ വഴിയും സംസം വിതരണം തുടരും. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ മക്കയിലെ ഹറം പള്ളിയിലെത്തുന്ന വിശ്വാസികളുടെ എണ്ണത്തിൽ വൻ വർധനവാണ് കണ്ടുവരുന്നത്. സംസം ബോട്ടിലിംഗ് പ്ലാൻ്റിൻ്റെ പ്രവർത്തന സമയം ദീർഘിപ്പിച്ചത് വിശ്വാസികൾക്ക് കൂടുതൽ ആശ്വാസകരമാകും. കൂടാതെ റമദാനിന് മുമ്പായി സംസം ജല വിതരണം കൂടുതൽ സമയത്തേക്ക് ദീർഘിപ്പിച്ചതും വിശ്വാസികൾക്ക് ആശ്വാസകരമാണ്.

 

Share
error: Content is protected !!