ആഭ്യന്തര വിമാന യാത്രയ്ക്ക് തവക്കല്‍ന ഇമ്മ്യൂണ്‍ ആകണം

റിയാദ്: ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ തവക്കല്‍നാ ആപ്പിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണെന്ന് സൌദി എയര്‍ലൈന്‍സ് വ്യക്തമാക്കി. ഒരു യാത്രക്കാരന്‍റെ ചോദ്യത്തിന് ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് സൌദി എയര്‍ലൈന്‍സിന്‍റെ പ്രതികരണം. എന്നാല്‍ ഈ നിബന്ധന 12 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ബാധകമല്ലെന്ന് സൌദി എയര്‍ലൈന്‍സ് അറിയിച്ചു. വാക്സിന്‍ എടുക്കുന്നതില്‍ ആരോഗ്യ വകുപ്പ് ഇളവ് നല്കിയ വിഭാഗങ്ങള്‍ക്കും ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാതെ ആഭ്യന്തര സര്‍വീസുകളില്‍ യാത്ര ചെയ്യാം.

 

 

Share
error: Content is protected !!