ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോണിൻ്റെ മരണത്തെ കുറിച്ച് മാനേജർ
കഴിഞ്ഞ ദിവസമാണ് ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണ് മരിച്ചത്. ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കിയ മരണം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് മാനേജർ ജെയിംസ് എർസ്കിൻ. തായ്ലൻഡിൽ അവധി ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു വോൺ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 52 വയസ്സായിരുന്നു.
അവധി ആഘോഷത്തിന് ഇവിടെ എത്തുന്നതിന് മുൻപ് വോൺ നെഞ്ചു വേദന അനുഭവപ്പെട്ടതായും ശരീരം അമിതമായി വിയർത്തിരുന്നതായും അന്ന് തന്നെ പറഞ്ഞുരുന്നതായി മാനേജർ ജെയിംസ് എർസ്കിൻ പറഞ്ഞു. ഡയറ്റിന്റെ ഭാഗമായി രണ്ടാഴ്ചയോളം അദ്ദേഹം ദ്രവ രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിച്ചിരുന്നുളളൂ. ആ സമയത്ത് തന്നെയാണ് നെഞ്ചു വേദന അനുഭവപ്പെട്ടതും.
കൂടാതെ ഡയറ്റിൻ്റെ ഭാഗമായി രണ്ടാഴ്ചയോളം വെണ്ണയും ലസാഗ്നെയും ചേർത്ത വെളുത്ത ബണ്ണുകൾ, കറുപ്പും പച്ചയും കലർന്ന ജ്യൂസുകൾ എന്നിവയൊക്കെയായിരുന്നു ഭക്ഷണം. ജീവിതത്തിന്റെ ഏതാണ്ട് ഭൂരിഭാഗം സമയത്തും പുകവലിയുമുണ്ടായിരുന്നു. അന്ന് വലിയ രീതിയിലുള്ള ഹൃദയാഘാതം സംഭവിച്ചിരിക്കാം. അതാവും ഇത്ര പെട്ടെന്ന് മരിക്കാൻ ഇടയാക്കിയത്’- എർസ്കിൻ പറഞ്ഞു.
മരിക്കുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമം ആരംഭിച്ചതായി പ്രഖ്യാപിച്ച് വോൺ ഒരു പഴയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. അതിനുള്ള ശ്രമങ്ങൾക്കിടെയാണ് അവധി ആഘോഷിക്കാൻ അദ്ദേഹം തായ്ലൻഡിൽ എത്തിയത്.
മരണത്തിന് തൊട്ടു മുൻപ് വരെ ടിവിയിൽ ക്രിക്കറ്റ് കളി കണ്ടിരിക്കുകയായിരുന്നു. വോൺ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും എർസ്കിൻ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ വോണിന്റെ മരണത്തിൽ ദുരൂഹതയൊന്നും കണ്ടെത്തിയിട്ടില്ലെന്ന് തായ് പൊലീസ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.