സ്പോണ്‍സര്‍ഷിപ്പ് മാറിയാലും, പുതിയ വിസയില്‍ സൌദിയില്‍ എത്തിയാലും സ്പോണ്‍സര്‍ക്ക് ഓട്ടോമാറ്റിക് മെസ്സേജ്. തൊഴിലാളിയുമായി ബന്ധപ്പെട്ട വിവരങള്‍ പെട്ടെന്നു ഓണ്‍ലൈന്‍ വഴി അപ്ഡേറ്റ് ചെയ്യേണ്ടി വരും
റിയാദ്: പുതിയ വിസയില്‍ വിദേശികള്‍ സൌദിയില്‍ എത്തിയാലും, വിദേശികള്‍ സ്പോണ്‍സര്‍ഷിപ്പ് മാറിയാലും അതുസംബന്ധമായ മെസ്സേജ് തൊഴിലുടമയ്ക്ക് ലഭിക്കുമെന്ന് ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അറിയിച്ചു. തൊഴിലാളിയുമായി ബന്ധപ്പെട്ട വിവരങള്‍ ഗോസിയില്‍ ഉടന്‍ റജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടിയാണ് ഈ സന്ദേശം അയക്കുന്നത്. തൊഴിലാളിയുമായുള്ള ഇലക്ട്രോണിക് തൊഴില്‍ കരാര്‍ റജിസ്റ്റര്‍ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ ഈ സന്ദേശം കാരണമാകും. തൊഴിലാളികള്‍ക്ക് സൌദിയില്‍ എത്തിയ ഉടനെ തന്നെ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് അടയ്ക്കുന്നതില്‍ കാലതാമസം നേരിട്ടത്തിന് ചുമത്തിയ പിഴയില്‍ GOSI നേരത്തെ 50 ശതമാനം ഇളവ് നല്കിയിരുന്നു. ഈ ഇളവ് ഒരു തവണ മാത്രമേ നൽകൂ എന്നു ഗോസി അറിയിച്ചു.