മഴവെള്ള പ്രശ്നം പരിഹരിക്കാൻ മൂന്ന് വൻ പദ്ധതികൾ വരുന്നു.

ജിദ്ദ: ജിദ്ദയിൽ ഉപരിതല ജലനിരപ്പ് കുറക്കുന്നതിനും മഴവെള്ളം കൃത്യമായി ഒഴുക്കി വിടുന്നതിനുമായി മൂന്ന് പദ്ധതി കരാറുകളിൽ മക്ക മേഖല അമീർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഒപ്പുവെച്ചു.  സാക്ഷ്യം വഹിച്ചു. നഗര വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. മുഹമ്മദിയ്യ, അൽ-ഹുദ, അൽ-അജവീദ് എന്നീ പ്രദേശങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് 395 ദശലക്ഷം റിയാലിലധികം ചെലവ്  പ്രതീക്ഷിക്കുന്നു. മുനിസിപ്പൽ സേവനങ്ങൾ നവീകരിക്കുന്നതിൻ്റേയും ജീവിത നിലവാരം ഉയർത്താനും ലക്ഷ്യം  വെച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

മുഹമ്മദിയ മേഖലയിൽ മഴവെള്ള പ്രശ്നം പരിഹരിക്കുന്നതിനായുള്ള പദ്ധതിക്ക് 195 ദശലക്ഷം റിയാലാണ് വകയിരുത്തിയത്. 36 മാസമാണ് പദ്ധതി കാലയളവ്. 114 ദശലക്ഷം റിയാൽ ചെലവ് കണക്കാക്കിയ അൽ-ഹുദ, അൽ-അജവീദ് പദ്ധതി പൂർത്തിയാക്കാൻ 30 മാസം സമയമെടുക്കും. കിംഗ് ഫൈസൽ റോഡിലെ പദ്ധതിക്ക് 85 ദശലക്ഷം റിയാലിലധികം ചെലവ് പ്രതീക്ഷിക്കുന്നു, പദ്ധതി പൂർത്തിയാക്കാൻ 24 മാസം സമയമെടുക്കും.

മുഹമ്മദിയ്യ 1, 2 പ്രദേശങ്ങളിലെ മഴവെള്ളം വറ്റിക്കുക, പ്രിൻസ് സുൽത്താൻ സ്ട്രീറ്റിലെ മലിനജന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മുഹമ്മദിയ്യയുടെ സമീപപ്രദേശങ്ങളോട് ചേർന്നുള്ള കിംഗ് അബ്ദുൽ അസീസ് റോഡ്, മദീന റോഡിൽ നിന്ന് കിഴക്കോട്ട്, പടിഞ്ഞാറ് കിംഗ് അബ്ദുൽ അസീസ് റോഡ്, വടക്ക് അൽ സലാം സ്ട്രീറ്റ്, തെക്ക് അൽ നയീം എന്നീ പ്രദേശങ്ങളും വികസന പദ്ധതിയിൽ വരും.

അൽ-ഹുദ, അൽ-അജവീദ് പ്രദേശങ്ങളിൽ മഴവെള്ളം ഒഴുക്കി വിടുന്നതിനുള്ള സൌകര്യങ്ങൾ നടപ്പിലാക്കും.
പ്പോകുന്നതിനുള്ള ശൃംഖലകൾ നടപ്പിലാക്കുകയാണ്. കൂടാതെ ജിസാൻ എക്‌സ്‌പ്രസ്‌വേയ്ക്കും മക്ക റോഡിനുമിടയിൽ ചില പ്രശ്ന ബാധിത പ്രദേശങ്ങളിൽ ഉപരിതല ജലനിരപ്പ് കുറയ്ക്കുന്നതിനും പരിഹാരം കണ്ടെത്തും.

Share
error: Content is protected !!