രണ്ടര കോടിയുടെ മാരക മയക്ക് മരുന്നുമായി ദമ്പതികൾ പിടിയിലായി

കണ്ണൂര്‍: രണ്ടുകിലോ എം.ഡി.എം.എ മയക്കുമരുന്നുമായി ദമ്പതികൾ പിടിയിലായി. ഇവരിൽ നിന്ന് പടിച്ചെടുത്ത മയക്ക് മരുന്നിന് രണ്ടര കോടിയോളം വിലവരുമെന്നാണ് കണകാക്കപ്പെടുന്നത്.  മുഴപ്പിലങ്ങാട് സ്വദേശികളായ അഫ്‌സല്‍ (33) ഭാര്യ ബള്‍കീസ് (31) എന്നിവരാണ് പിടിയിലായത്. 1950 ഗ്രാം എം ഡി എം എ, 67 ഗ്രാം ബ്രൗൺ ഷുഗർ, 7.5 ഗ്രാം ഒപിയം എന്നിവയാണ് ഇവരിൽ നിന്നും പിടികൂടിയത്. ബാംഗ്ലൂർ നിന്നു ബസിൽ പാർസലായി കൊണ്ടു വന്ന വസ്ത്രത്തിന്റെ പാക്കറ്റിൽ നിന്നാണു ലഹരി മരുന്ന് പിടി കൂടിയത്. കണ്ണൂർ പ്ലാസ ജംഗ്ഷനിൽ നിന്നാണ് ദമ്പതിമാർ പോലീസിന്റെ വലയിലാകുന്നത്.

കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍ ഇളങ്കോവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിയും സംഘവുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
ഇരുപത്തിയേഴുകാരിയായ ബൽകീസ് ലഹരിക്കടത്തിലെ മുഖ്യ കണ്ണിയാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. കേരളത്തിൽ അടുത്ത കാലത്തായി വലിയ അളവിൽ എം ഡി എം എ പിടികൂടിയ കേസുകളിൽ  ഒന്നാണ് കണ്ണൂരിലേത് എന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.

കണ്ണൂരിൽ വിതരണം ചെയ്യാൻ പാർസാലായി മാരക ലഹരി വസ്തുകൾ വരുമെന്ന് പോലീസിന് ഇന്നലെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഒരു സ്ത്രീയുടെ നേതൃത്വത്തിലാണ് മയക്ക് മരുന്ന് വിതരണം എന്നും സൂചന കിട്ടിയിരുന്നു. തുടർന്നാണ് പോലീസ് വലവിരിച്ച് കാത്തിരുന്നത്. ഉച്ചയോടെ പാർസൽ ബൾക്കീസ് കൈ പറ്റിയതും പോലീസ് ഇവരെ പിടികൂടുകയായിരുന്നു. വ്യാജ അഡ്രസിലാണ് പാർസൽ ബാഗ്ലൂരുവിൽ നിന്ന് അയച്ചിരുന്നത്.

പ്രതികളെ ചോദ്യം ചെയ്താൽ കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരുമൊന്നാണ് പോലീസ് കരുതുന്നത്. വാട്സപ്പ് വഴിയാണ് പ്രതികള്‍ മയക്കുമരുന്നു ആവശ്യക്കാരെ കണ്ടെത്തുന്നത്. ആവശ്യക്കാര്‍ക്ക് കച്ചവടം ഉറപ്പിച്ചശേഷം അവര്‍ പറയുന്ന സ്ഥലത്തു ചെറു പൊതികളാക്കി വഴിയരികില്‍ ഉപേക്ഷിച്ചു പോകുന്ന രീതിയായിരുന്നു പ്രതികള്‍ സ്വീകരിച്ചു വന്നത്.

ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിക്കു പുറമെ സബ്ബ് ഇന്‍സ്പെക്ടര്‍ മഹിജന്‍, ASI മാരായ അജയന്‍, രഞ്ജിത്, സജിത്ത്, SCPO മുഹമ്മെദ്, സറീന CPO മാരായ നാസര്‍, അജിത്ത്, രാഹുല്‍, രജില്‍ രാജ് തുടങ്ങിയവരും മയക്കുമരുന്നു വേട്ടയില്‍ സംഘത്തിലുണ്ടായിരുന്നു.

ബെംഗളൂരു ബസ് കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയതെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. ബസില്‍ വന്ന പാര്‍സല്‍ വാങ്ങാനാണ് ഇവര്‍ തെക്കി ബസാറിലെ പാര്‍സല്‍ സര്‍വീസ് ഓഫിസിലെത്തിയത്. നേരത്തെ മുഴപ്പിലങ്ങാട് നിന്നും പ്രതികള്‍ പിടിയിലായിരുന്നുവെങ്കിലും ബൽക്കീസും അഫ്‌സലും പാര്‍സല്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് രണ്ടര കോടി വിലയുള്ള മയക്ക് മരുന്ന് പിടിച്ചെടുക്കുന്നതെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ പറഞ്ഞു.

Share
error: Content is protected !!