ബൂസ്റ്റര്‍ ഡോസ് എടുക്കാതെ വിമാനയാത്ര അനുവദിക്കില്ലെന്ന് സ്വദേശികളോട് സൌദി സിവില്‍ ഏവിയേഷന്‍

റിയാദ്: സൌദി പൌരന്‍മാര്‍ക്ക് വിദേശ യാത്ര നടത്താന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് സൌദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ഗാക്ക) വ്യക്തമാക്കി. രണ്ടാമത്തെ ഡോസ് എടുത്ത് 3 മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ എടുക്കാത്ത സ്വദേശികള്‍ക്ക് വിദേശയാത്രയ്ക്കു അനുമതി നല്‍കില്ല. 16 വയസിനു താഴെ പ്രായമുള്ളവരെയും, വാക്സിന്‍ എടുക്കുന്നതില്‍ ഇളവ് ലഭിച്ചവരെയും ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 18 വയസിന് താഴെ പ്രായമുള്ള സ്വദേശികള്‍ വിദേശ യാത്ര നടത്തുന്നതിന് മുമ്പായി വിദേശത്തു കോവിഡ് ചികിത്സ ഉറപ്പ് വരുത്തുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 

എന്നാല്‍ സൌദിയിലെ വിദേശികള്‍ക്ക് സൌദിയില്‍ നിന്നു പുറത്തു പോകാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമില്ല. വിദേശത്തു നിന്നും സൌദിയിലേക്ക് വരുന്നതിനും ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആവശ്യമില്ല. ആഭ്യന്തര വിമാന യാത്രയ്ക്ക് കോവിഡ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആകല്‍ നിര്‍ബന്ധമാണ്. ഇത് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബാധകമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Share
error: Content is protected !!