ദേവാസ് നോട്ട് പ്രസ്സില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍മാർക്ക് അവസരം

മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക് നോട്ട് പ്രസ്സില്‍ 81 ജൂനിയര്‍ ടെക്‌നീഷ്യന്‍ ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.


1) തസ്തിക:
ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇങ്ക് ഫാക്ടറി)

    ഒഴിവുകളുടെ എണ്ണം: 60

    യോഗ്യത: ഡെസ്റ്റഫ് ടെക്‌നോളജി/പ്ലാന്റ് ടെക്‌നോളജി/സര്‍ഫേസ് കോട്ടിങ് ടെക്‌നോളജി/പ്രിന്റിങ് ഇങ്ക്          ടെക്‌നോളജി/പ്രിന്റിങ് ടെക്‌നോളജി ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന ഒരു വര്‍ഷത്തെ നാഷണല്‍      അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

2) തസ്തിക: ജൂനിയര്‍ ടെക്‌നീഷ്യന്‍ (പ്രിന്റിങ്)

ഒഴിവുകളുടെ എണ്ണം: 19

യോഗ്യത: പ്രിന്റിങ് ട്രേഡ് (ലിത്തോ ഓഫ്‌സെറ്റ്, മെഷീന്‍ മിന്റര്‍, ലെറ്റര്‍ പ്രസ് മെഷീന്‍ മിന്റര്‍, ഓഫ്‌സെറ്റ് പ്രിന്റിങ്, പ്ലേറ്റ്‌മേക്കിങ്, ഇലക്ട്രോസ്റ്റേറ്റിങ്) ഫുള്‍ ടൈം ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ പ്ലേറ്റ്‌മേക്കര്‍ കം ഇംപോസിറ്റര്‍ ഹാന്‍ഡ് കംപോസിങ് ഐ.ടി.ഐ. കോഴ്‌സ്. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന ഒരു വര്‍ഷത്തെ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

3) തസ്തിക: ജൂനിയര്‍ ടെക്‌നീഷ്യന്‍ (ഇലക്ട്രിക്കല്‍/ഐ.ടി.)

ഒഴിവുകളുടെ എണ്ണം: 2

യോഗ്യത: ഇലക്ട്രിക്കല്‍/ഇലക്ട്രോണിക്‌സ് ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് നല്‍കുന്ന ‘ഒരു വര്‍ഷത്തെ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും.

പ്രായപരിധി: 25 വയസ്സ്.

ശമ്പളം: 18,780 – 67,360 രൂപ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 28.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.bnpdewas.spmcil.com എന്ന വെബ്‌സൈറ്റ് കാണുക. തിരഞ്ഞെടുപ്പ് പരീക്ഷ ഏപ്രില്‍/മേയ് മാസത്തില്‍ നടക്കും.

ന്യൂസ് ഡെസ്കിൽ നിന്നും വാർത്തകൾ നേരിട്ടറിയാൻ ഗ്രൂപ്പിൽ അംഗമാകാം

https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP

Share
error: Content is protected !!