ക്വാറൻ്റൈൻ പാക്കേജുകൾക്കായി ഈടാക്കിയ തുക യാത്രക്കാർക്ക് മടക്കി നൽകണമെന്ന് ഗാക്ക
സൗദിയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) വിമാന കമ്പനികൾക്കും നിർദ്ദേശം നൽകി. ഗാക്കയുടെ നിർദ്ദേശങ്ങൾ വായിക്കാം.
1. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തേക്ക് നേരിട്ട് വരുന്നതിന് വിലക്കേർപ്പെടുത്തിയിരുന്ന എല്ലാ രാജ്യങ്ങളിൽ നിന്നും യാത്രക്കാർക്ക് നേരിട്ട് സൌദിയിലേക്ക് വരുന്നതിനും പോകുന്നതിനും ഇനി മുതൽ വിലക്കില്ല.
2. സൌദിയിലേക്ക് വരുന്ന യാത്രക്കാർക്ക് നിർബന്ധമാക്കിയിരുന്ന പിസിആർ ടെസ്റ്റോ, റാപ്പിഡ് ആന്റിജൻ ടെസ്റ്റോ നടത്തി നെഗറ്റീവ് ഫലം യാത്രക്കാരോട് ആവശ്യപ്പെടരുത്.
3. എല്ലാ തരത്തിൽപ്പെട്ട സന്ദർശന വിസക്കാരും കോവിഡ് ചികിത്സാ കവറേജ് ഉൾപ്പെടുന്ന മെഡിക്കൽ ഇൻഷൂറൻസ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
4) ക്വാറൻ്റൈൻ പാക്കേജുകൾക്കായി യാത്രക്കാരിൽ നിന്നും ഇതിനോടകം തന്നെ ഈടാക്കിയ മുഴുവൻ തുകയും യാത്രക്കാർക്ക് മടക്കി നൽകാൻ വിമാന കമ്പനികൾ ബാധ്യസ്ഥരാണ്.
5. പുതിയ മാറ്റം 5 മാർച്ച് മുതൽ പ്രാബല്യത്തിലാകും.
ഗാക്കയുടെ സർക്കുലർ വായിക്കാം.
പ്രധാന അറിയിപ്പുകളും, വാർത്തകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP